സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി 'സ്റ്റാര്‍' ഒരുങ്ങുന്നു; പൃഥ്വിരാജ്- ജോജു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്

ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഡോമിന്‍ ഡി സില്‍വ ഒരുക്കുന്ന “സ്റ്റാര്‍” ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ഏപ്രില്‍ 9ന് ചിത്രം റിലീസ് ചെയ്യുന്നത്.

അബാം മൂവിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം “ബെസ്റ്റ് ഓഫ് മിത്ത്‌സ്” എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിന്‍ ഡി. സില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാര്‍. ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് പൃഥ്വിരാജ് എത്തുന്നത് എന്നാണ് സംവിധായകന്‍ സൗത്ത് ലൈവിനോട് പ്രതികരിച്ചത്.

സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരന്‍ ആണ്. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

എം. ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. ബാദുഷ-പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്‌കരന്‍-ഛായാഗ്രഹണം, ലാല്‍ കൃഷ്ണന്‍-ചിത്രസംയോജനം, വില്യം ഫ്രാന്‍സിസ്-പശ്ചാത്തല സംഗീതം, കമര്‍ എടക്കര-കലാസംവിധാനം.

May be an image of 4 people, beard and text that says "ABAAM ABRAHAM MATHEW PRESENTS GEORGE MAGIC FRAMES RELEASE ABRAHAM PRITHVIRAJ SUKUMARAN DIRECTED STAR BURST OF MYTHS ROSHAN DOMIN D

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം