'പാലാ പള്ളി തിരുപ്പള്ളി', കടുവയിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

പൃഥ്വിരാജിനെ നായകനാക്കി ഷാഡി കെെലാസ് ഒരുക്കിയ ചിത്രം കടുവയിലെ ഹിറ്റ് ​ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ‘പാലാ പള്ളി തിരുപ്പള്ളി’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

പാലായിലെ രാക്കുളി പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നായകനായ കുര്യച്ചനെ ഇല്ലാതാക്കാൻ വില്ലനായ ജോസഫ് ചാണ്ടി ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. സോൾ ഓഫ് ഫോക്ക് എന്ന ബാൻഡാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതുൽ നറുകരയാണ് ലീഡ് സിങ്ങർ. സന്തോഷ് വർമയും ശ്രീഹരിയും ചേർന്നാണ് ​ഗാനത്തിന് വരികളെഴുതിയത്.

ഒരിടവേളയ്ക്ക് ശേഷം ഷാജി കെെലാസ് തിരികെയെത്തിയ ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ബോക്സ് ഓഫീസ് ഹിറ്റായി ചിത്രം മാറിയിരുന്നു. ജിനു എബ്രഹാമാണ് കടുവയുടെയും രചന നിർവഹിച്ചിരിക്കുന്നത്.

Read more

പൃഥ്വിരാജിന് പുറമേ വിവേക് ഒബ്രോയ്, സംയുക്ത മേനോൻ, അലൻസിയർ, ബൈജു, കലാഭവൻ ഷാജോൺ, സീമ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്.