പൃഥ്വിരാജിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തള്ളിയിട്ട് നസ്‌റിയ, സിനിമ കണ്ട് രോമാഞ്ചം വന്നുവെന്ന് സാനിയ; '83' കണ്ടിറങ്ങിയ താരങ്ങളുടെ പ്രതികരണം

1983ലെ ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി ഒരുക്കിയ ’83’ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. രണ്‍വീര്‍ സിംഗിനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു എന്നാണ് സിനിമ കണ്ടിറങ്ങിയ പൃഥ്വിരാജ് പ്രതികരിക്കുന്നത്. ”സിനിമ കണ്ടിറങ്ങിയതേ ഒള്ളൂ. വളരെ നല്ലസിനിമ. സിനിമാ ആസ്വാദകര്‍ക്ക് മികച്ച കലാസൃഷ്ടി കണ്ടതിന്റെ അനുഭവം കിട്ടും. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ നാഴികക്കല്ലായ സംഭവത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകും.”

”സിനിമയും ക്രിക്കറ്റും ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും ഈ ചിത്രം തിയേറ്ററുകളില്‍ തന്നെ കാണണം. ഞാന്‍ അങ്ങനെയൊരാളാണ്. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു” എന്ന് പൃഥ്വിരാജ് പറഞ്ഞു. തിരിഞ്ഞു നടന്ന പൃഥ്വിരാജിനെ തള്ളിക്കൊണ്ട് വന്ന് നസ്റിയയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

പൃഥ്വിരാജ് പ്രസന്റ് ചെയ്യുന്ന സിനിമയാണ്, ദയവ് ചെയ്ത് എല്ലാവരും കണ്ട് അഭിപ്രായം പറയണം എന്ന് നസ്റിയ പറഞ്ഞു. എന്നാല്‍ ചിത്രത്തെ കുറിച്ച് നസ്‌റിയ കൂടുതല്‍ പ്രതികരിച്ചില്ല. സാനിയ അയ്യപ്പന്‍, വിജയ് ബാബു, അമല പോള്‍ എന്നിവരും സിനിമ കാണാനെത്തി.

ക്രിക്കറ്റ് ഫാന്‍ അല്ലായിരുന്നിട്ടും 83 കണ്ടപ്പോള്‍ രോമം എഴുന്നേറ്റ് നില്‍ക്കുന്ന അവസ്ഥയായിരുന്നു. കപില്‍ദേവായി രണ്‍വീര്‍ സിംഗ് ജീവിക്കുകയായിരുന്നു. അന്നത്തെ പല സംഭവങ്ങളും യഥാര്‍ത്ഥത്തില്‍ സിനിമയില്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട് എന്നാണ് സാനിയ അയ്യപ്പന്‍ പ്രതികരിച്ചത്.

83 വേള്‍ഡ് കപ്പ് കാണുന്ന സമയത്ത് താന്‍ ചെറിയ കുട്ടിയായിരുന്നു. ഇപ്പോള്‍ അത് വീണ്ടും കണ്ട അനുഭവമാണ് സിനിമ കണ്ടപ്പോള്‍ തോന്നിയത്. വളരെ നല്ല രീതിയില്‍ അവതരിപ്പിച്ച സിനിമയാണ്. കപില്‍ദേവിനും ടീമിനും അഭിനന്ദനങ്ങള്‍. പ്രത്യേകിച്ച് രണ്‍വീര്‍ സിംഗിന്. വളരെ മികച്ച സിനിമയാണ്, എല്ലാവരും കാണണം എന്ന് അമല പോള്‍ പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം