'കോള്‍ഡ് കേസിലെ ജാവ ബൈക്കും അച്ഛനുമായുള്ള ബന്ധം'; ആനന്ദ് മഹീന്ദ്രയുടെ കമന്റിന് മറുപടിയുമായി പൃഥ്വിരാജ്

പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് “കോള്‍ഡ് കേസ്”. ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ എ.സി.പി. സത്യജിത് എന്ന കഥാപാത്രമായാണ് നടന്‍ വേഷമിടുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജാവ ഫോര്‍ട്ടി ബൈക്കില്‍ ഇരിക്കുന്ന ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു.

ഈ ചിത്രത്തിന് കമന്റുമായി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. “”ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രം: താരങ്ങളുടെ കൂടിച്ചേരല്‍”” എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കമന്റ്. ഇതിന് പൃഥ്വിരാജ് കുറിച്ച മറുപടിയും വൈറല്‍ ആവുകയാണ്. അച്ഛന്‍ സുകുമാരനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് താരത്തിന്റെ മറുപടി.

“”താരങ്ങളെ കുറിച്ച് അറിയില്ല.. എന്നാല്‍ കൂടിച്ചേരല്‍ എന്ന് പറയുന്നത് ഒരുപക്ഷേ ശരിയാണ്. ഒരു അഭിനേതാവാകുന്നതിന് മുമ്പ് എന്റെ അച്ഛന്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ ജാവ ഓടിച്ച് പഠിപ്പിക്കാന്‍ പോകുമായിരുന്നു. എന്നാല്‍ ജാവയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം കൈവശമില്ല”” എന്നാണ് പൃഥ്വിരാജിന്റെ മറുപടി.

തിരുവനന്തപുരത്ത് ആണ് കോള്‍ഡ് കേസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. സത്യം, മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പൊലീസ് വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പൃഥ്വിരാജ് ഒരിക്കല്‍ക്കൂടി കാക്കി അണിയുന്നത്.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?