'ഷോട്ട് അവസാനിക്കുന്നു, Black out'; എമ്പുരാന്റെ പുതിയ അപ്‌ഡേറ്റ്

പ്രഖ്യാപന സമയം മുതല്‍ ഏറെ ഹൈപ്പ് നേടിയ ചിത്രമാണ് ‘എമ്പുരാന്‍’. ‘ലൂസിഫര്‍’ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം എത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ കുറിച്ച് സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. എമ്പുാരനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

എമ്പുരാന്റെ തിരക്കഥയുടെ അവസാന ഭാഗത്തിന്റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. Black out (സ്‌ക്രീനില്‍) Title – L L2E E.M.P.U.R.A.A.N’, എന്നാണ് ഫോട്ടോയില്‍ ദൃശ്യമാകുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ”വായിച്ചിട്ട് അങ്ങട് വ്യക്തം ആകുന്നില്ല, കട്ട വെയ്റ്റിംഗ്, എത്ര സൂക്ഷമമായി നോക്കിയിട്ടും സീന്‍ കാണുന്നില്ലല്ലോ മച്ചാ…” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും. ചിത്രം 2024 പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം.

അവകാശവാദങ്ങളൊന്നുമില്ലെന്നും ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ് ചിത്രം എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും. അതേസമയം, ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ചിരഞ്ജീവി നായകനായ ചിത്രം ബോക്‌സോഫീസില്‍ വിജയിച്ചില്ല. സല്‍മാന്‍ ഖാന്‍ ആയിരുന്നു പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ച സയീദ് മസൂദ് എന്ന വേഷത്തില്‍ എത്തിയത്. ഇത് ഏറെ ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. നയന്‍താര ആണ് മഞ്ജു വാര്യര്‍ ്‌വതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ എത്തിയത്.

Latest Stories

ബുംറയുടെ ഈ പെരുമാറ്റം പ്രതീക്ഷിക്കാത്തത്, കോഹ്‌ലിയോട് പറഞ്ഞത് ആ കാര്യം; നടന്നത് ഇങ്ങനെ

റെക്കോഡ് തുകയുമായി ഋഷഭ് പന്ത്, ലാഭം ഉണ്ടാക്കി ഗുജറാത്തിന്റെ തകർപ്പൻ നീക്കം; ലേലത്തിൽ സംഭവിച്ചത് ഇങ്ങനെ

മാസങ്ങളായി ഞാന്‍ മുംബൈയിലാണ്, റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, സല്‍പ്പേരിന് കളങ്കം വരുത്തരുത്: സൈറ ബാനു

ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍

'ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു'; പരിഹസിച്ച് മസ്‌ക്

ഉത്തര്‍പ്രദേശില്‍ മസ്ജിദില്‍ സര്‍വേയ്ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്

വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി