നാലര വര്‍ഷത്തോളമെടുത്ത ഷൂട്ടിംഗ്, ഒരുപാട് കാലത്തെ കാത്തിരിപ്പും, റിലീസ് അപ്‌ഡേറ്റ് ഇല്ല പോസ്റ്റര്‍ മാത്രം; പൃഥ്വിരാജിനോട് ചോദ്യങ്ങളുമായി സിനിമാപ്രേമികള്‍!

മലയാളി പ്രേക്ഷകര്‍ ഇതുപോലെ കാത്തിരുന്ന വേറൊരു സിനിമ കാണില്ല. പൃഥ്വിരാജ്-ബ്ലെസി കോമ്പോയില്‍ ‘ആടുജീവിതം’ പ്രഖ്യാപിച്ചതു മുതല്‍ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിനായി ഭാരം കുറച്ച് പൃഥ്വിരാജ് എടുത്ത കഠിന പ്രയത്‌നങ്ങള്‍ക്ക് കൈയ്യടികളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ചിത്രത്തെ കുറിച്ച് അധികം വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ അപ്‌ഡേഷന്‍ ചോദിച്ച് ആരാധകര്‍ പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ എത്താറുണ്ട്. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ബ്ലെസിയോടും ചിത്രത്തിന്റെ അപ്‌ഡേഷനെ കുറിച്ചുള്ള ചോദ്യങ്ങള്‍ എത്താറുണ്ട്.

ഇതിനിടെ ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക പോസ്റ്ററാണിത്. ആടുകളുടെ നടുവില്‍ നില്‍ക്കുന്ന പൃഥ്വിരാജിനെ പോസ്റ്ററില്‍ കാണാം. ജഡ കയറിയ മുടിയും മുഖം നിറയെ അഴുക്കും നിറഞ്ഞ നജീബായി പൃഥ്വി എത്തുന്നു.


ഓരോ ശ്വാസവും പോരാട്ടമാണ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് അപ്‌ഡേഷനെ കുറിച്ച് ചോദിച്ചാണ് സിനിമാപ്രേമികള്‍ പോസ്റ്ററിന് താഴെ കമന്റുമായി എത്തുന്നത്. ഇതിനോടൊന്നും താരം പ്രതികരിച്ചിട്ടുമില്ല.

ബെന്യാമിന്റെ ‘ആടുജീവിതം’ സിനിമ ആകുമ്പോള്‍, നജീബ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്താന്‍ പോകുന്നത്. അമല പോള്‍, ശോഭാ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ.ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.

കെ.എസ്. സുനില്‍ ആണ് ഛായാഗ്രാഹകന്‍. മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം, 2022 ജൂലൈയില്‍ ആയിരുന്നു അവസാനിച്ചത്. 2018 മാര്‍ച്ചില്‍ ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു