'സയീദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒരുമിച്ച്'; ചിത്രവുമായി പൃഥ്വിരാജ്, അബ്രഹാം ഖുറേഷിക്കായുള്ള കാത്തിരിപ്പിലെന്ന് ആരാധകര്‍

മലയാള സിനിമയിലെ ഫിറ്റ്‌നസ് ഫ്രീക്കന്‍മാരാണ് പൃഥ്വിരാജും ടൊവിനോ തോമസും. ഇരുവരും ജിമ്മില്‍ ഒന്നിച്ചെത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. “”സയീദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒരുമിച്ച്”” എന്ന ക്യാപ്ഷനോടെ പൃഥ്വിരാജാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എമ്പുരാന്‍ ലോഡിംഗ് ആണെന്ന് ക്യാപ്ഷനില്‍ നിന്നും വായിച്ചെടുക്കാം എന്ന കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. അബ്രഹാം ഖുറേഷിക്കായുള്ള കാത്തിരിപ്പിലാണ്, ഭായ് ജാന്‍ എവിടെ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും പൃഥ്വിരാജും എമ്പുരാന്‍ ഉടനെ എത്തുമെന്നുള്ള സൂചനകളും ഇടക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ലൂസിഫറില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവിനോ വേഷമിട്ടത്. സയീദ് മസൂദ് എന്ന കാമിയോ റോളിലാണ് പൃഥ്വിരാജ് എത്തിയത്. എമ്പുരാനിലും ഇതേ റോളുകളില്‍ ഇരുവരെയും പ്രതീക്ഷിക്കാം എന്നാണ് ചിത്രങ്ങളിലൂടെ സൂചന നല്‍കുന്നത്.

Latest Stories

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

ഒഡീഷയില്‍ ബിജെപി ഭരണത്തിനെതിരെ തെരുവിലിറങ്ങുന്ന കോണ്‍ഗ്രസ്; ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

കൊച്ചിയില്‍ പിടിച്ചെടുത്തത് രണ്ട് കോടിയുടെ കുഴല്‍പ്പണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

IPL 2025: രഹാനെയ്ക്ക് പിന്നാലെ പിച്ചിനെ കുറ്റപ്പെടുത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്; തോൽവിക്ക് കാരണമായി പറയുന്നത് അത്

IPL 2025: ട്രോളുന്നവർ ശ്രദ്ധിക്കുക ആ കാരണം കൊണ്ടാണ് ഞാൻ വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നത്: എം എസ് ധോണി

മോഹന്‍ലാല്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ? ഞാനുമൊരു ബിജെപിക്കാരനാണ്, ഇനിയെങ്കിലും പാര്‍ട്ടി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്: മേജര്‍ രവി

IPL 2025: തോൽവിയിലും ചെന്നൈ ആരാധകർക്ക് ഹാപ്പി ന്യൂസ്; ആ താരം സ്വന്തമാക്കിയത് വമ്പൻ നേട്ടം