അന്നും ഇന്നും സൂപ്പര്‍ കൂളായി മമ്മൂട്ടി; ഇനി അല്ലിക്കൊപ്പം കൂടി ഒരു പടം വേണമെന്ന് സുപ്രിയ

മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരമാണ് മമ്മൂട്ടി എന്ന് വീണ്ടും തെളിയിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്. അച്ഛന്‍ സുകുമാരനൊപ്പം ഇരിക്കുന്ന മമ്മൂട്ടിയുടെയും തനിക്കൊപ്പം ഇരിക്കുന്ന മമ്മൂട്ടിയുടെയും ചിത്രങ്ങളാണ് കൊളാഷ് ആക്കി പൃഥിരാജ് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് കമന്റുമായി സുപ്രിയ മേനോനും ദുല്‍ഖര്‍ സല്‍മാനും എത്തി.

“”ഇത് പോലെ അല്ലിക്കൊപ്പം ഒരു ചിത്രം വേണം”” എന്നാണ് സുപ്രിയയുടെ കമന്റ്. “”മമ്മൂക്ക അന്നും ഇത് പോലെ തന്നെയിരിക്കും”” എന്ന് അവിടെ കമന്റ് ചെയ്ത ഒരു ആരാധകന്, “”അതിലെന്ത് സംശയം?”” എന്ന മറുപടിയും സുപ്രിയ നല്‍കി. “”തലമുറകള്‍ക്കതീതമായി അന്നും ഇന്നും മമ്മൂട്ടി… ഗോഡ് ബ്ലെസ്…”” എന്നാണ് മല്ലിക സുകുമാരന്റെ കമന്റ്.

mammootty-alli

നിലവില്‍ ഭീഷ്മപര്‍വ്വം ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തത്. ലോക്ക്ഡൗണിന് ശേഷം തുടങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം.

ജനുവരിയില്‍ വണ്‍ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന് ഒരു ദിവസം മമ്മൂട്ടി ജോയിന്‍ ചെയ്തിരുന്നു. അതേസമയം, ദ പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലേക്ക്; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

CSK UPDATES: താനൊക്കെ എവിടുത്തെ ഫിനിഷറാടോ, ഒരുമാതിരി ഫാൻസിനെ പറയിപ്പിക്കാൻ; കട്ടകലിപ്പിൽ ധോണിയുടെ ആരാധിക; വീഡിയോ കാണാം

IPL 2025: അത് എന്നെ വർത്തമാനമാടാ ഉവ്വേ, മുംബൈ ചെന്നൈ ടീമുകൾ തമ്മിലുള്ള വ്യത്യാസത്തിൽ മുൻ ടീമിനെ കുത്തി ദീപക്ക് ചാഹർ; ഒപ്പം ആ പരാമർശവും

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ, വിശദമായി അറിയാം

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു; ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല

CSK UPDATES: ആ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എല്ലാം ഉണ്ട്, ചെന്നൈ ആരാധകരോട് അത് പറഞ്ഞ് രവീന്ദ്ര ജഡേജ; ചർച്ചയായി ആ വരി

MI UPDATES: വീണ്ടും ഫ്ലോപ്പ് ഷോ തുടർന്ന് രോഹിത് ശർമ്മ, എത്രയും പെട്ടെന്ന് വിരമിച്ചാൽ ഉള്ള മാനം പോകാതിരിക്കും; മുൻ നായകന് ട്രോൾ മഴ

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാകില്ല; സംവിധായകനെതിരെയുള്ള ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്