കാളിയനോ എമ്പുരാനോ; പൃഥ്വിയുടെ പോസ്റ്റില്‍ തര്‍ക്കിച്ച് ആരാധകര്‍

നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പങ്കുവെച്ച പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുതിയ തുടക്കത്തിലേക്ക് എന്ന കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. എന്താണ് പുതിയ തുടക്കമെന്ന് പൃഥ്വിരാജിനോട് ചോദിച്ച് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്.

‘കാളിയന്‍’ എന്ന ചിത്രം തുടങ്ങുകയാണോയെന്ന് ചിലര്‍ ആരായുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് പൃഥ്വിരാജ് ഉദ്ദേശിക്കുന്നത് ‘എമ്പുരാനെ’ കുറിച്ചായിരിക്കും എന്നാണ്. ‘ആടുജീവിത’ത്തെ കുറിച്ചായിരിക്കും എന്ന് ആരാധകരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു.

കാപ്പയാണ് പൃഥ്വിരാജിന്റെ അവസാന ചിത്രം. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിച്ച ചിത്രമാണ് ‘കാപ്പ’. സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ചിത്രത്തില്‍ അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിനു മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചു ജെ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ് ഹരി തിരുമല, പിആര്‍ഒ ശബരി എന്നിവരുമായിരുന്നു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി