ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷികത്തില്‍ പങ്കെടുത്ത് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃത ഇപ്പോള്‍ പഠിക്കുന്നത് ബോളിവുഡ് താരങ്ങളുടെ മക്കള്‍ പഠിക്കുന്ന ധീരുഭായ് അംബാനി സ്‌കൂളിലാണ്. ഷാരൂഖ് ഖാന്‍, ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍, സെയ്ഫ് അലിഖാന്‍, കരീന കപൂര്‍ തുടങ്ങി നിരവധിപ്പേരാണ് കുടുംബസമേതം ചടങ്ങിനെത്തിയത്.
കരീന കപൂറും ഐശ്വര്യ റായ്‌യും ഒക്കെ തങ്ങളുടെ മക്കളുടെ പെര്‍ഫോമന്‍സ് വീഡിയോ ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പങ്കുവച്ച വീഡിയോയില്‍ പൃഥ്വിയെയും സുപ്രിയയെയും കാണാനാകും. പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ മാസം മുംബൈയിലേക്കു താമസം മാറ്റിയിരുന്നു.
ബോളിവുഡിലെ എ ലിസ്റ്റില്‍ പെട്ടവരുടെ പ്രിയകേന്ദ്രവും മുംബൈയിലെ ഏറ്റവും പോഷ് ഏരിയയില്‍ ഒന്നുമായ പാലി ഹില്ലിലാണ് ഇവരുടെ താമസം. പാലി ഹില്‍സില്‍ പൃഥ്വിരാജിന് രണ്ട് വീടുകളുണ്ട്. 30 കോടി രൂപയുടെ ഫ്‌ളാറ്റും 17 കോടി രൂപ വില വരുന്ന മറ്റൊരു വസതിയും. അതേസമയം, എമ്പുരാന്‍ ആണ് പൃഥ്വിരാജിന്റെതായി തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്.
സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2025 മാര്‍ച്ച് 27ന് ആണ് അഞ്ച് ഭാഷകളിലായി സിനിമ ആഗോള തലത്തില്‍ റിലീസ് ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാന്‍ എത്തും. ലൂസിഫറില്‍ ഉണ്ടായിരുന്നു മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും.
Read more
മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത്ത്, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിവരും എമ്പുരാന്റെ ഭാഗമാകും. ഒന്നാം ഭാഗമായ ലൂസിഫര്‍ റിലീസ് ചെയ്തത് മാര്‍ച്ച് മാസത്തിലായിരുന്നു. 2019 മാര്‍ച്ച് 28ന് ആയിരുന്നു ‘ലൂസിഫര്‍’ പുറത്തിറങ്ങിയത്.