ഇത് അല്ലിയല്ല; വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടുമായി പൃഥ്വിരാജും സുപ്രിയയും

മകള്‍ അലംകൃതയുടെ പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. സുപ്രിയയും പൃഥ്വിരാജും ആണ് അക്കൗണ്ട് മാനേജ് ചെയ്യുന്നത് എന്നും പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്.

“”ഈ വ്യാജ ഹാന്‍ഡില്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ പേജിന്റെ ആവശ്യകത ഞങ്ങള്‍ കാണുന്നില്ല. പ്രായമാകുമ്പോള്‍ അവള്‍ക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാകരുത്”” എന്നാണ് പൃഥ്വിയും സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റുകള്‍ ഒന്നും പങ്കുവെയ്ക്കാത്ത അക്കൗണ്ടിന് ഇതിനോടകം 934 ഫോളോവേഴ്‌സ് ഉണ്ട്. 7 പേരെ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്. മകളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറണ്ടെങ്കിലും മുഖം കാണിക്കുന്ന ചിത്രങ്ങള്‍ അധികവും പങ്കുവെയ്ക്കാറില്ല. ആറാം പിറന്നാള്‍ ദിനത്തില്‍ അല്ലിയുടെ ചിത്രം പൃഥ്വിയും സുപ്രിയയും പങ്കുവെച്ചിരുന്നു.

അതേസമയം, കോവിഡ് മുക്തനായ പൃഥ്വിരാജ് കോള്‍ഡ് കേസ് എന്ന സിനിമയുടെ സെറ്റിലാണ് ജോയിന്‍ ചെയ്യാനിരിക്കുന്നത്. ജനഗണമന എന്ന സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിന് കോവിഡ് ബാധിച്ചത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്