'കൊച്ചുശരീരത്തില്‍ വലിയ ഹൃദയമുള്ളവള്‍ '; പതിവ് തെറ്റിക്കാതെ പിറന്നാള്‍ ദിനത്തില്‍ അല്ലിയുടെ മുഖം കാണിച്ച് പൃഥ്വിയും സുപ്രിയയും

അല്ലിയുടെ ഏഴാം പിറന്നാളിന് മകളുടെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും സുപ്രിയയും. മകളുടെ ഓരോ വളര്‍ച്ചയിലും തങ്ങള്‍ക്ക് അഭിമാനമുണ്ട്. പുസ്തകങ്ങളോടുള്ള അവളുടെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും ഇനിയും ഏറെ വളരട്ടെയെന്നുമാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എല്ലായ്പ്പോഴും വലിയ സ്വപ്നങ്ങള്‍ കാണട്ടെയെന്നും അച്ഛനും അമ്മയ്ക്കും നല്‍കാവുന്ന വലിയ സന്തോഷവും അതു തന്നെയായിക്കും. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണെന്നും താരം കുറിച്ചു. ചെറിയ ശരീരത്തില്‍ വലിയ മനസ്സുള്ളവളാണ് അല്ലിയെന്നാണ് സുപ്രിയ കുറിപ്പില്‍ പറയുന്നത്. അവളിലെ നന്മ എല്ലാവരിലേക്കും വ്യാപിക്കട്ടെ എന്നും സുപ്രിയ ആശംസിക്കുന്നു.

”ഏഴ് വര്‍ഷം മുമ്പ് നീയാല്‍ ദാദയും മമ്മയും അനുഗ്രഹിക്കപ്പെട്ടത് ഇന്നലെയാണെന്നത് പോലെ തോന്നുന്നു. ഈ കൊച്ചു ശരീരത്തില്‍ വലിയ ഹൃദയമുള്ളവള്‍ അവളുടെ സ്‌നേഹവും അനുകമ്പയും കൊണ്ട് ഞങ്ങളെ നിലനിര്‍ത്തുമെന്നും ഓരോ ദിവസവും അവളുടെ ദയയിലൂടെ നമ്മെ ഓരോന്ന് പഠിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു.”

”നല്ലവരായിരിക്കുകയും നന്മ ചെയ്യുന്നതും ഒരു അപൂര്‍വ്വ ഗുണമായി മാറുന്ന ഈ ലോകത്ത്, ദൈവം അത് നല്‍കി നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. നിന്നിലെ നന്മ ഓരോ ദിവസവും വളരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, അത് നിനക്ക് വര്‍ണക്കടലാസുകള്‍ പറന്നു വീഴുന്നതുപോലെ പടര്‍ത്താന്‍ കഴിയും! നിന്നെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനോട് നന്ദി പറയുന്നു” എന്ന് സുപ്രിയ കുറിച്ചു.

അല്ലി എന്ന് വിളിക്കുന്ന അലംകൃതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങള്‍ പൃഥ്വിരാജും സുപ്രിയയും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും മകളുടെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ളവയാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്