നീ ഇത്ര വേഗം വളരല്ലേയെന്ന് ആഗ്രഹിക്കുന്നു: അല്ലിക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജും സുപ്രിയയും

മകള്‍ അലംകൃതയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും സുപ്രിയ മേനോനും. അല്ലിയുടെ ആറാം ജന്മദിനത്തില്‍ മനോഹരമായ ഫോട്ടോയും വൈകാരികമായ കുറിപ്പുമാണ് പൃഥ്വിരാജും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

“”എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകള്‍, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളര്‍ച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്‌നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു കുഞ്ഞേ”” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CE27L4kgbmo/

“”ഇന്ന് 6 വയസ്സ് തികയുന്ന ഞങ്ങളുടെ കൊച്ചു പെണ്‍കുട്ടിക്ക് ജന്മദിനാശംസകള്‍! അല്ലി, നിങ്ങള്‍ വളരെ വേഗത്തില്‍ വളരുകയാണ്, ചിലപ്പോള്‍ എനിക്ക് സമയം തിരിച്ചു വേണമെന്ന് ആഗ്രഹിക്കുന്നു! എന്നാല്‍ നീ കരുതലുള്ള, സ്‌നേഹമുള്ള, ആവേശഭരിതയായ, സ്വതന്ത്രയായ വ്യക്തിയായി മാറുന്നുവെന്ന് കണ്ടതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നിനക്ക് സന്തോഷത്തിന്റെ ഒരു ലോകം നേരുന്നു! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ കുഞ്ഞേ.. ജന്മദിനാശംസകള്‍ കുട്ടാ”” എന്നാണ് സുപ്രിയയുടെ കുറിപ്പ്.

https://www.instagram.com/p/CE2-cBQpG-O/

അല്ലിയുടെ വിശേഷങ്ങളെല്ലാം സുപ്രിയയും പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കാറുണ്ട്. അല്ലിക്കൊപ്പം വെള്ളത്തില്‍ കളിക്കുച്ചതും അവധി ആഘോഷിച്ചതുമായ ചിത്രങ്ങളും സുപ്രിയ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കു വെച്ചിരുന്നു.

https://www.instagram.com/p/CE3Y0W5J5AS/

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്