ഇനി വിശ്രമമില്ല ! 'എമ്പുരാൻ’ ലൊക്കേഷനിൽ വരവറിയിച്ച് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എമ്പുരാൻ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ പൃഥ്വിരാജ് വിശ്രമത്തിലായിരുന്നു. എമ്പുരാന്റെ സെറ്റ് സന്ദർശിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു പൃഥ്വിരാജിന്റെ കാൽ കുഴയ്ക്ക് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം ആദ്യമായാണ് താരം വീണ്ടും ഒരു സിനിമ സെറ്റിലെത്തുന്നത്.


മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫര്‍. സിനിമയുടെ രണ്ടാം ഭാഗം എമ്പുരാനായി സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായല്ല, പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാന്‍ പുറത്തുവരുന്നതെന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പറഞ്ഞത്.

Read more

ലൂസിഫറിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019 മാര്‍ച്ച് 28ന് ആണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫര്‍ റിലീസാകുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി, എബ്രഹാം ഖുറേഷി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്.