ഞങ്ങളുടെ ജോലി കൂടി പൃഥ്വിരാജ് തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യും..; 'എമ്പുരാന്‍' ലൊക്കേഷനിലെത്തി ആര്‍ജിവി

‘എമ്പുരാന്‍’ സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. എമ്പുരാന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് ആര്‍ജിവി എത്തിയത്. പൃഥ്വിരാജ് തങ്ങളുടെ ജോലിയായ സംവിധാനം തട്ടി എടുത്താല്‍ തങ്ങള്‍ എന്ത് ചെയ്യും എന്ന കുസൃതി ചോദ്യത്തോടെയാണ് ആര്‍ജിവി സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

”ഗംഭീര യൂണിറ്റ് ആണ് ചിത്രത്തിന്റെത്. രണ്ടാം വട്ടവും ഒരു വന്‍ വിജയ ചിത്രമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ജോലി കൂടി തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യും” എന്നാണ് പൃഥ്വിരാജിന്റെ ചിത്രം പങ്കുവച്ച് ആര്‍ജിവി കുറിച്ചിരിക്കുന്നത്. രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന്‍ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുള്ള ആളാണെന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

”മോഡേണ്‍ ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്ന ഏതൊരു സംവിധായകനെയും പോലെ ഞാനും ഈ ഇതിഹാസത്തിന്റെ ക്രാഫ്റ്റില്‍ നിന്ന് ഏറെ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്യാമറയെ കഥ പറച്ചിലിനുള്ള ഒരു ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ മാസ്റ്ററാണ് അദ്ദേഹം. സ്ഥിരമായ മുദ്രകള്‍ പതിപ്പിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും.”

”ഈ രാജ്യത്തുനിന്നുള്ളനരില്‍ എക്കാലത്തെയും ഏറ്റവും മികച്ചവരില്‍ ഒരാള്‍. ഈ സെറ്റില്‍ കണ്ടുമുട്ടാന്‍ സാധിച്ചതും കലയെ കുറിച്ചും സിനിമയെ കുറിച്ചും അങ്ങയോട് സുദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു. ആ പഴയ രാം ഗോപാല്‍ വര്‍മയുടെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

മോഹന്‍ലാലിന്റെ ചിത്രം പങ്കുവച്ച് ഒരു ചെറിയ കുറിപ്പ് ആര്‍ജിവി പങ്കുവച്ചിട്ടുണ്ട്. ”മെമ്മറീസ് ഓഫ് കമ്പനി.. വളരെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ടു” എന്നാണ് ആര്‍ജിവി കുറിച്ചിരിക്കുന്നത്. അതേസമയം, അടുത്ത വര്‍ഷം മാര്‍ച്ച് 27ന് ആണ് റിലീസ് ചെയ്യുന്നത്.

Latest Stories

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന