ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ ഞാന്‍ ദിവസേന കടന്നു പോകാറുണ്ട്; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പ്രിയ വാര്യര്‍

നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന താരമാണ് പ്രിയ വാര്യര്‍. അടുത്തിടെ പ്രിയ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. കഴുത്തിറങ്ങിയ വസ്ത്രത്തിനെതിരെയാണ് ഇത്തവണ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരിക്കുന്നത്. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.

“”എന്റെ പുതിയ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ആദ്യമുള്ള ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതിനാല്‍ അതിവിടെ പങ്കുവെയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ കമന്റ് ചെയ്തവര്‍ക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്.””

https://www.instagram.com/p/CGPja83A4s8/

“”അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നത്. ഒരു തരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവര്‍ക്ക് നല്‍കാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോള്‍ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല.””

https://www.instagram.com/p/CGKLpgUAE66/

“”ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ ഞാന്‍ ദിവസേന കടന്നു പോകാറുണ്ട്. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും ദൂരം എത്തിയതില്‍ എനിക്ക് എന്നെ കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. എന്റെ ശൈലിയില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി”” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പ്രിയ പങ്കുവംച്ചിരിക്കുന്നത്. #ItsADressNotAYes #RefuseTheAbuse എന്ന ഹാഷ്ടാഗുകളും താരം പങ്കുവെച്ചിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം