സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്, ട്രോളുകളോടും നെഗറ്റീവിറ്റിയോടും നന്ദിയുണ്ട്: പ്രിയ വാര്യര്‍

രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചത്തി നടി പ്രിയ വാര്യര്‍. 7.2 മില്യണ്‍ എന്ന റെക്കോഡ് ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടായിരുന്നു ആരാധകരെ ഞെട്ടിച്ച് പ്രിയ ഡീയാക്ടിവേറ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്തതിന് പിന്നിലെ കാരണങ്ങളാണ് ഇപ്പോള്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നത്.

പ്രിയ വാര്യരുടെ വാക്കുകള്‍:

ഇതില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. അതല്ലാതെ വലിയ കാര്യങ്ങള്‍ ഒന്നും തന്നെ ഇതിന് പിന്നില്‍ ഉണ്ടായിരുന്നില്ല. ഈ ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നേരത്ത് പ്രിയ എന്തിന് ഇങ്ങനെ ചെയ്തു എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ മനഃശാന്തിയും മാനസികാരോഗ്യവുമാണ് എനിക്ക് മുഖ്യം. ഞാന്‍ ചെയ്തതില്‍ ഒരു ലോജിക്കുമില്ലെന്ന് കരുതുന്നുണ്ടെങ്കിലും ശരി ഈ കഴിഞ്ഞ രണ്ടാഴ്ച്ചകാലവും ഞാന്‍ വളരെയധികം സമാധാനത്തിലാണ് ജീവിച്ചത്.

എനിക്കറിയാം ഞാന്‍ ഒരുപാട് നാള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഇടവേള എടുത്തിട്ടില്ല കാരണം ഇതെനിക്ക് ഒരു പ്രൊഫഷണല്‍ സ്‌പേസ് കൂടിയാണ്. പക്ഷേ ചെറിയ ഇടവേളയായിരുന്നുവെങ്കില്‍ പേലും ഞാനത് ഒരുപാട് ആസ്വദിച്ചു. സത്യത്തില്‍ മനഃസമാധാനത്തിലായിരുന്നു. സോഷ്യല്‍ മീഡിയ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച് അതെന്നെ ബാധിക്കാന്‍ തുടങ്ങി. ലൈക്കുകള്‍, ഫോളോവേഴ്‌സ് എല്ലാം. ഞാന്‍ വല്ലാത്ത സമ്മര്‍ദ്ദത്തിന് അടിപ്പെട്ട പോലെ തോന്നി. ഇതില്‍ നിന്ന് ഇടവേള എടുക്കുന്നതാണ് ഏറ്റവും മികച്ച പരിഹാരമെന്ന് ഞാന്‍ മനസിലാക്കി.

എന്റെ സ്വന്തം അക്കൗണ്ട് ഞാന്‍ ഡീ ആക്ടിവേറ്റ് ചെയ്തതിന് പല കഥകളും ട്രോളുകളും മീമുകളും പ്രചരിച്ചു. എന്തിന് ഇത് വലിയ കാര്യമാക്കുന്നു എന്നറിയില്ല. ഭാവിയിലും ഇടവേളയെടുക്കാന്‍ തോന്നിയാല്‍ ഞാന്‍ അത് ചെയ്യും അതെന്റെ സ്വാതന്ത്രമാണ്. ട്രോളുകള്‍ കാരണമാണ് ഞാന്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്ന് പലരും പറഞ്ഞു. ട്രോളുകളള്‍ എനിക്ക് പരിചിതമാണ്, പിന്നെന്തിന് ഞാനത് നിര്‍ത്തണം.

ആരോഗ്യകരമായ ട്രോളുകള്‍ എന്നും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. പതിനെട്ടാം വയസിലാണ് ഞാന്‍ സിനിമയിലെത്തിയത്. ഇപ്പോഴെനിക്ക് ഇരുപത് വയസ്. ഒരാളുടെ പരിണാമം സംഭവിക്കുന്ന വയസാണ് ഇത്. ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റീവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാന്‍ സഹായിച്ചിട്ടുണ്ട്.

പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാനിത് ചെയ്തതെന്ന് പലരും പറഞ്ഞു കേട്ടു. ആളുകള്‍ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്. ആ കമന്റ് എന്നെ ഏറെ വേദനിപ്പിച്ചു. എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാര്‍ഥിക്കുന്നത്. മനുഷ്യരാണ് ഞങ്ങളും എന്ന് പരിഗണിക്കുക. കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഞാനെന്റെ വീടിനകത്താണ് കഴിച്ചു കൂട്ടിയത്. മറ്റു പലരെയും പോലെ ഞാനും എന്റെ ചിന്തകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു.

എന്തായിരിക്കും എന്റെ ഭാവി, എന്റെ കരിയര്‍ എന്നുള്ള ചിന്തകള്‍, എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍. അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ പ്രയാസമാണ്. കരിയറിലെ എന്റെ തുടക്കമേ ആയിട്ടുള്ളൂ. പല നെഗറ്റീവിറ്റികളും എന്നെ തേടി എത്തി. പോസിറ്റീവ് വശങ്ങള്‍ ഞാന്‍ കാണാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ ഈ നെഗറ്റീവിറ്റി മുറിവേല്‍പ്പിക്കും. അതുകൊണ്ട് ഇനിയൊരിക്കേ കമന്റ് ചെയ്യുമ്പോള്‍ ദയവായി രണ്ടാമതൊന്ന് ചിന്തിക്കുക.

https://www.instagram.com/p/CA5J2RogYCh/

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം