'ജവാന്‍' സംവിധായകന്‍ ചതിച്ചു!, വെളിപ്പെടുത്തലുമായി പ്രിയാമണി

ബോക്‌സ് ഓഫീസില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ജവാന്‍ സിനിമയുടെ സംവിധായകന്‍ അറ്റ്‌ലി തന്നെ പറ്റിച്ച കഥ വെളിപ്പെടുത്തി പ്രിയാമണി. ഷാരൂഖ് നായനായി എത്തിയ സിനിമയില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലാണ് അറ്റ്‌ലി പറ്റിച്ച കാര്യം പ്രിയാമണി വെളിപ്പെടുത്തിയിരിക്കുന്നത്.

ജവാന്‍ ചിത്രത്തില്‍ നടന്‍ വിജയ്‌യും ഉണ്ടാകുമെന്ന് സംവിധായകന്‍ അറ്റ്‌ലി എന്നോട് പറഞ്ഞിരുന്നു. ഇതു ശരിക്കും എന്നെ ഞെട്ടിച്ചു. വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹംകൊണ്ട് കോമ്പിനേഷന്‍ രംഗങ്ങള്‍ ചോദിച്ചു. അത് ആറ്റ്‌ലി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണവേളയില്‍ വിജയ് സെറ്റിലെത്തിയില്ല. ഇത് എന്നെ നിരാശപ്പെടുത്തി. പിന്നീടാണ് ആറ്റ്‌ലി എന്നെ പറ്റിച്ചതാണെന്ന് മനസിലായതെന്ന് പ്രിയാമണി അഭിമുഖത്തില്‍ പറഞ്ഞു.

ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പഠാന് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു ജവാന് ലഭിച്ച പ്രീ റിലീസ് ഹൈപ്പ്. ഓപണിംഗ് കളക്ഷനില്‍ റെക്കോര്‍ഡിട്ട ചിത്രം ആദ്യ വാരാന്ത്യത്തിലും ഗംഭീര കളക്ഷനാണ് നേടിയത്. എന്നാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തിദിനങ്ങളില്‍ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ 129.6 കോടിയും രണ്ടാം ദിനം 110.87 കോടിയുമൊക്കെ നേടിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ ആകെ നേടിയത് 520.79 കോടി ആയിരുന്നു. എന്നാല്‍ തിങ്കള്‍ മുതല്‍ ഇങ്ങോട്ട് ഓരോ ദിവസവും കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തുകയാണ് ചിത്രം.

തിങ്കളാഴ്ച 54.1 കോടിയും ചൊവ്വാഴ്ച 46.23 കോടിയും ബുധനാഴ്ച 38.91 കോടിയും നേടിയ ചിത്രത്തിന്റെ വ്യാഴാഴ്ചത്തെ കളക്ഷനും ഇപ്പോള്‍ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് പുറത്തുവിട്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതലുള്ള കളക്ഷനിലെ ഇടിവ് എട്ടാം ദിനമായ വ്യാഴാഴ്ചയും ചിത്രത്തിന് പരിഹരിക്കാന്‍ ആയിട്ടില്ല. 36.64 കോടിയാണ് ചിത്രം വ്യാഴാഴ്ച നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് തിയറ്ററുകളില്‍ എത്തിയ ‘ജവാന്‍’ ഇതിനോടകം തന്നെ ആഗോളതലത്തില്‍ 700 കോടി നേടിയിട്ടുണ്ട്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി