സാര്‍ നിങ്ങള്‍ ദയവായി രണ്ടാമൂഴം ഏറ്റെടുക്കൂ; പ്രിയദര്‍ശനോട് കേണപേക്ഷിച്ച് ആരാധകര്‍

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ ബച്ചനെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വളം വെച്ചിരിക്കുന്നത്.

അമിതാഭ് ബച്ചനെ ഒരു സിനിമയില്‍ സംവിധാനം ചെയ്യണം എന്നതാണ് തന്റെ ഒരു ആഗ്രഹങ്ങളില്‍ ഒന്ന്. മറ്റൊന്ന് എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്യണം. ഇവ രണ്ടും ഉടനെ സാധിക്കുമെന്നാണ് കരുതുന്നത്, പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഈ പോസ്റ്റിനു ചുവടെയാണ് ആരാധകരുടെ അപേക്ഷകള്‍. റിലീസ് ആകാനിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറും കാലാപാനിയും കാഞ്ചീവരവും സംവിധാനം ചെയ്ത പ്രിയന്‍ സര്‍ തന്നെയാണ് രണ്ടാമൂഴം പോലെയൊരു സിനിമ സംവിധാനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍. അമിതാഭ് ബച്ചനെയും അതില്‍ അഭിനയിപ്പിക്കുകയാണെങ്കില്‍ താങ്കളുടെ ആ രണ്ടു സ്വപ്നങ്ങളും ഒരുമിച്ച് സാക്ഷാത്കരിക്കപ്പെടുമെന്നും ആരാധകര്‍ പറയുന്നു. മലയാള സിനിമയ്ക്കും എം.ടിയ്ക്കും മോഹന്‍ലാലിനും ഇന്ത്യന്‍ സിനിമയ്ക്കും നല്‍കാവുന്ന ഏറ്റവും വലിയ സമര്‍പ്പണമായിരിക്കുമത് എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

priyadarshan

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?