വായ അടങ്ങിയിരിക്കില്ല, പറയുന്നതില്‍ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി പുളളി ഉണ്ടാക്കുന്നതും; മുകേഷിന്റെ സ്ഥിരം സ്വഭാവം, അനുഭവം പറഞ്ഞ് വാഴൂര്‍ ജോസ്

പിആര്‍ഒ ആയി നിരവധി വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് വാഴൂര്‍ ജോസ്. അതേസമയം വാഴൂര്‍ ജോസിന്റെതായി വന്ന പുതിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ സിനിമ അനുഭവങ്ങള്‍ ബിഹൈന്‍ഡ് വുഡ്സിനോട് ആണ് വാഴൂര്‍ ജോസ് പങ്കുവെച്ചത്. നടന്‍ മുകേഷിനെ കുറിച്ചും വാഴൂര്‍ ജോസ് സംസാരിച്ചു. ലൊക്കേഷനില്‍ വന്ന ശേഷമുളള മുകേഷിന്റെ സ്ഥിരം സ്വഭാവത്തെ കുറിച്ചാണ് അദ്ദേഹം മനസുതുറന്നത്.

മുകേഷ് വാ തുറന്നുകഴിഞ്ഞാല്‍ നര്‍മ്മത്തിലൂടെയുളള എന്തെങ്കിലും കാര്യങ്ങള്‍ വരുമെന്ന് വാഴൂര്‍ ജോസ് പറയുന്നു. മണിയന്‍പിളള രാജുവൊക്ക തല്‍സമയത്ത് പറയുന്നത് ചിരിക്കാന്‍ പറ്റുന്ന സംഭവങ്ങളായിരിക്കും. മേക്കപ്പ് തുടങ്ങികഴിഞ്ഞ് ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത് വരെ മുകേഷിന് എന്തെങ്കിലും കഥകളുണ്ടാവും.

കഥകള്‍ ഇങ്ങനെ വാരിവലിച്ച് പുളളി പറയും. വാ അടങ്ങിയിരിക്കുകയേ ഇല്ല, ആള്‍ക്കാര്‍ക്ക് രസമായിരിക്കും. അതില്‍ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി പുളളി ഉണ്ടാക്കുന്നതുമായിരിക്കും, അഭിമുഖത്തില്‍ വാഴൂര്‍ ജോസ് ഓര്‍ത്തെടുത്തു.

ഓള്‍ഡ് ജനറേഷന്‍ ന്യൂജനറേഷന്‍ എന്നൊന്നും നോക്കാറില്ലെന്ന് മുന്‍പ് വാഴൂര്‍ ജോസ് പറഞ്ഞിട്ടുണ്ട്. പഴയ സംവിധായകരും പുതിയ സംവിധായകരുമെല്ലാം എന്നെ സമീപിക്കും. അവര്‍ക്ക് വേണ്ട ജോലികള്‍ ചെയ്യും. അതിനപ്പുറത്തേക്ക് കാലഘട്ടത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും വാഴൂര്‍ ജോസ് മുന്‍പ് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ