പ്രേം നസീര്‍, ജയഭാരതി, മധു, ഷീല, കെ.പി. ഉമ്മര്‍, ബഹദൂര്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമയാണ് 1975 ല്‍ റിലീസ് ചെയ്ത അപരാധി. അന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന കല്ലിയൂര്‍ ശശി സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിര്‍മാതാവ് കൂടിയായ ശശി സിനിമാ വിശേഷങ്ങള്‍ പറയുന്നത്.
തലേദിവസം രാത്രി തന്നെ ഏതൊക്കെ താരങ്ങള്‍ക്ക് കാര്‍ ഏര്‍പ്പെടുത്തണമെന്നുള്ളത് പേപ്പറില്‍ എഴുതി കൊടുക്കും. അന്നൊക്കെ അംബാസിഡര്‍ കാറാണ്. ഷീലയും ജയഭാരതിയുമൊക്കെ ഒരു കാറിലെ കയറുകയുള്ളു. ഒരു വണ്ടിയില്‍ നടിയും അവരുടെ അസിസ്റ്റന്റും മാത്രമേ ഉണ്ടാവുകയുള്ളു.
രണ്ട് പേരും ലേഡീ സൂപ്പര്‍സ്റ്റാറുകളാണ്. അവരുടേതായ കാര്യങ്ങളുണ്ടാവും. നടി ശാരദയും അന്ന് തിളങ്ങി നിന്നെങ്കിലും സ്റ്റാര്‍ഡം നോക്കുമായിരുന്നില്ല. ആരുടെ കൂടെ വേണമെങ്കിലും കയറി പോവും. അവര്‍ക്ക് തനിച്ച് പോവണമെന്ന നിര്‍ബന്ധമൊന്നുമില്ല. നല്ല പെരുമാറ്റമൊക്കെയുള്ള നടിയാണ് ശാരദ എന്ന് ശശി പറയുന്നു.