പത്ത് രൂപ മേടിക്കുമ്പോള്‍ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണ്ടേ, അതാണ് ആത്മാര്‍ത്ഥത; നൂറിന് എതിരെ നിര്‍മ്മാതാവ്

നടി നൂറിന്‍ ഷെരീഫിന് എതിരെ നിര്‍മ്മാതാവ് രാജു ഗോപിയും സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസും. തന്റെ പുതിയ ചിത്രമായ ‘സാന്റാക്രൂസി’ന്റെ പ്രൊമോഷന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ അടക്കം താരം പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്തിയില്ലെന്നാണ് ഇരുവരും നടിക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. പണം വാങ്ങിയിട്ടും നൂറിന്‍ പ്രൊമോഷന്‍ എത്തിയില്ലെന്നും വിളിച്ചാന്‍ ഫോണ്‍ എടുക്കുന്നില്ലെന്നും നിര്‍മ്മാതവ് ആരോപിക്കുന്നു.

‘ചോദിച്ച പൈസ കൊടുത്തു. പ്രൊമോഷന് വരാമെന്ന് പറഞ്ഞിരുന്നു. നൂറിന്‍ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അത്ര ആള്‍ കൂടി കേറുമായിരുന്നു. പത്ത് രൂപ മേടിക്കുമ്പോള്‍ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാര്‍ത്ഥത കാണിക്കണം അതല്ലെ മനസാക്ഷി. ഒരു മസേജ് ചെയ്താല്‍ മറുപടിയില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ‘എന്നെ ഓര്‍ത്തിട്ടാണോ അത്രയും കോടി മുടക്കിയത്’ എന്ന് ഡയറക്ടറോട് ചോദിച്ചു’ നിര്‍മ്മാതാവ് പറഞ്ഞു.

ഇന്ദ്രന്‍സ് ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത്കൊണ്ടാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ അപരന്മാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയില്‍ സ്ലോട്ട് കിട്ടിയപ്പോള്‍ അവിടെയൊരു അഭിമുഖം നടത്തി. പക്ഷേ അവര്‍ അത് കട്ട് ചെയ്ത് കളഞ്ഞു.

താരമൂല്യം ഇല്ലാത്തത് കൊണ്ട് അത് വന്നില്ല. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവര്‍ക്ക് അതുകൊണ്ട് കാര്യമില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീരിക്കേണ്ടതായി വന്നു. എല്ലാവര്‍ക്കും അറിയേണ്ടത് നൂറിന്‍ ഉണ്ടോ എന്നാണ്’ എന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്