കോടികള്‍ നേടിയെന്ന് പറയുന്ന ആ സിനിമകളുടെ കളക്ഷന്‍ മുപ്പത് ലക്ഷവും പത്ത് ലക്ഷവുമൊക്കയാണ്, പരാജയപ്പെട്ട ചിത്രങ്ങള്‍ വരെ കേക്ക് മുറിച്ച് ആഘോഷിക്കുന്നു: എം. രഞ്ജിത്ത്

കോടി ക്ലബ്ബില്‍ ഇടംപിടിച്ചുവെന്ന പോസ്റ്റര്‍ ഇറക്കി പരാജയപ്പെട്ട സിനിമകള്‍ വരെ വിജയിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം. രഞ്ജിത്ത്. താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്ന കാര്യം വരുമ്പോള്‍ നിര്‍മ്മാതാക്കള്‍ പോലും ഈ ഇല്ലാത്ത വിജയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് രഞ്ജിത്ത് പറയുന്നത്.

10 ലക്ഷം രൂപ പോലും തികച്ച് കളക്ട് ചെയ്യാത്ത സിനിമകളില്‍ അഭിനയിക്കുന്ന ആളുകള്‍ ഇവിടെ ഒരു കോടി രൂപ വാങ്ങുന്നുണ്ട്. നിര്‍മ്മാതാക്കള്‍ പറ്റിക്കപ്പെടുന്നതാണ്. ഈ പടങ്ങളെല്ലാം വലിയ വിജയം ആണെന്നു പറഞ്ഞാണ് ഇവിടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്.

എല്ലാ തിയേറ്ററിലും ഇപ്പോള്‍ ഒരു ബേക്കറി തുടങ്ങുന്നത് നല്ലതാണ്. പരാജയപ്പെട്ട ചിത്രങ്ങള്‍ക്കും അവിടെ കേക്ക് മുറിക്കുന്നത് കാണാം. ഒരു ബേക്കറി കൂടി അവിടെ തുടങ്ങാമെങ്കില്‍ കേക്ക് എളുപ്പം വാങ്ങാന്‍ പറ്റും. ഒരു ഷോ പോലും നടക്കാത്ത സിനിമകള്‍ക്കും കേക്ക് മുറിക്കുന്നുണ്ട്.

നിര്‍മ്മാതാക്കളും വിതരണക്കാരും ജിഎസ്ടി വന്നതിന് ശേഷം കളക്ഷന്റെ ഇന്‍വോയ്‌സ് ആണ് കൊടുക്കുന്നത്. മുമ്പത്തെ പോലെ ഡിസിആര്‍ അല്ല. എല്ലാ നിര്‍മ്മാതാക്കളും വിതരണക്കാരും ആ ഇന്‍വോയ്‌സ് ഇവിടെ നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ധവളപത്രം ഇറക്കും.

ഇതായിരുന്നു ആ സിനിമയുടെ കളക്ഷന്‍ എന്ന്. ഇവിടെ കൊട്ടിഘോഷിക്കപ്പെട്ട സിനിമയുടെ കളക്ഷന്‍ 30 ലക്ഷമാണെന്ന് തിരിച്ചറിയട്ടെ, 10 ലക്ഷമാണെന്ന് തിരിച്ചറിയട്ടെ എന്നാണ് രഞ്ജിത്ത് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

Latest Stories

'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിർത്തും, ഓൺലൈനായി ചുരുങ്ങും'; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍; പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔദ്യോഗിക വസതിയില്‍ വിശ്രമത്തില്‍

IPL 2025: എന്റെ പൊന്ന് മക്കളെ ഇപ്പോൾ നിർത്താം ഈ പരിപാടി, സ്റ്റാൻഡ് അനാവരണ ചടങ്ങിൽ പൊട്ടിചിരിപ്പിച്ച് രോഹിത് ശർമ്മ; വീഡിയോ കാണാം

'ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാൻ; റാവല്‍പിണ്ടി ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി

രണ്ടാനച്ഛന്‍ വന്നപ്പോള്‍ കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി, എനിക്ക് അംഗീകരിക്കാനായില്ല, പക്ഷെ ഇന്ന് എനിക്കറിയാം: ലിജോ മോള്‍

INDIAN CRICKET: ഗംഭീറിന്റെ കീഴിൽ ആയതുകൊണ്ട് അതൊക്കെ നടന്നു, എന്റെ കീഴിൽ ഞാൻ അതിന് അനുവദിക്കില്ലായിരുന്നു; രോഹിത്തിനെതിരെ രവി ശാസ്ത്രി

പാക്കിസ്ഥാനെ ആഗോളതലത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ശശി തരൂരിന്റെ നേതൃത്വത്തില്‍ എംപിമാരെ രാജ്യങ്ങളിലേക്ക് അയക്കും; ബ്രിട്ടാസും ഉവൈസിയും തുടങ്ങി 30 നേതാക്കള്‍

ജീവന് ഭീഷണി, പലരും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു..; പൊലീസ് സംരംക്ഷണം ആവശ്യപ്പെട്ട് ഗൗതമി