എന്റെ അടുത്ത സിനിമയില്‍ സൂരജിന്റെ ഒരു പാട്ട് ഉണ്ടാവും; ഗായകന് പിന്തുണയുമായി നിര്‍മ്മാതാവ്

കെ.എസ് ചിത്രയ്‌ക്കെതിരെയുള്ള സൂരജ് സന്തോഷിന്റെ പരാമര്‍ശം വിവാദമായതോടെ ഗായകന് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിക്കണമെന്ന ചിത്രയുടെ പ്രസ്താവനായെ വിമര്‍ശിച്ച് ആയിരുന്നു സൂരജ് സന്തോഷ് പ്രതികരിച്ചത്.

”കഷ്ടം, പരമ കഷ്ടം, എത്ര എത്ര കെ.എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു..വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു” എന്ന് പറഞ്ഞു കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ സൂരജ് പ്രതികരിച്ചത്. പിന്നാലെ സൂരജിന് എതിരെയും സൈബര്‍ ആക്രമണം നടക്കുകയായിരുന്നു.

ഇപ്പോഴിതാ സൂരജിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിംഗ്. സൂരജിന് തന്റെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കും എന്നാണ് മനോജ് രാംസിംഗ് പറയുന്നത്.

”അടുത്ത സിനിമ തീരുമാനം ആയി വരുന്നേയുള്ളൂ; പക്ഷേ അതിലൊരു പാട്ട് ഉണ്ടാവുമെന്നും ആ പാട്ട് സൂരജ് സന്തോഷ് പാടുമെന്നും തീരുമാനിച്ചിട്ടുണ്ട്” എന്നാണ് ഗായകന്റെ ചിത്രം പങ്കുവച്ച് നിര്‍മ്മാതാവ് കുറിച്ചിരിക്കുന്നത്.

അതേസമയം ചിത്രയ്‌ക്കെതിരെ പ്രതികരിച്ചതിന് ശേഷം തനിക്കെതിരെ വന്ന സൈബര്‍ ആക്രമണത്തോട് സൂരജ് പ്രതികരിച്ചിരുന്നു. ”കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍. മുമ്പും ഞാനിത് നേരിട്ടിട്ടുണ്ട്.”

”പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഞാന്‍ എന്തായാലും നിയമനടപടി സ്വീകരിക്കും. തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല” എന്നാണ് സൂരജ് സന്തോഷ് പറഞ്ഞത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം