തിരഞ്ഞെടുപ്പിലെ താര സ്ഥാനാര്‍ത്ഥികള്‍ക്ക് തോല്‍വി; തിലകന്റെ മകനും നിര്‍മ്മാതാവിനും പരാജയം

തദ്ദേശ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങി താര സ്ഥാനാര്‍ത്ഥികള്‍. നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്, നടന്‍ തിലകന്റെ മകന്‍ ഷിബു തിലകന്‍ എന്നിവരാണ് പരാജയപ്പെട്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രം മധുരരാജയുടെ നിര്‍മ്മാതാവാണ് നെല്‍സണ്‍ ഐപ്പ്.

കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡ് വൈശേരിയില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നെല്‍സണ്‍ ഐപ്പ് മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം സുരേഷ് ആണ് ഈ വാര്‍ഡില്‍ വിജയിച്ചത്. 218 വോട്ടുകള്‍ക്കായിരുന്നു നെല്‍സണ്‍ ഐപ്പ് പരാജയപ്പെട്ടത്.

Image may contain: 1 person, beard, text that says "നാടിൻ്റെ നമ്മ സേവന സന്നദ്ധത കുന്നംകുളം നഗരസഭ്് 5-ാം വാർഡ് വൈശ്ശേരി ഐ ക്യജനാധിപത്യ നെൽസൻ മുന്നണി സ്ഥാനാർത്ഥി ഐപ്പിനെ വിജയിപ്പിക്കുക"

നടന്‍ തിലകന്റെ മകന്‍ ഷിബു തിലകന്‍ തൃപ്പൂണിത്തുറ 25-ാം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സി.എ ബെന്നിയോട് ആയിരുന്നു തോല്‍വി.

Image may contain: 2 people, text

നടി അനുശ്രീ പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടു. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. എല്‍ഡിഎഫിന്റെ എം.ആര്‍ മധുവിനോട് റിനോയ് പരാജയപ്പെട്ടത്.

Read more

actress anusree