വിവാദങ്ങളില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമില്ല, റോബിനുമായുള്ള സിനിമയ്ക്ക് സംഭവിച്ചത് ഇതാണ്..; വിശദീകരണവുമായി നിര്‍മ്മാതാവ്

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനുമായി ചെയ്യാനിരുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് നിര്‍മ്മാതാവ് സന്തോഷ് കുരുവിള. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് റിലീസ് ചെയ്തത്. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാത്ത സിനിമയുടെ അങ്ങനൊരു പോസ്റ്റര്‍ റോബിന്റെ നേതൃത്തില്‍ ഉണ്ടാക്കിയതാണെന്നും നിലവില്‍ നടക്കുന്ന വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും നിര്‍മ്മാതാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

നിര്‍മ്മാതാവിന്റെ കുറിപ്പ്:

ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാന്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിര്‍വ്വഹിക്കുവാന്‍ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുമായി പരിശ്രമങ്ങള്‍ എന്റെ നിര്‍മ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു. വരുവാന്‍ പോവുന്ന പ്രോജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്‌ഡേഷന്‍സും കൂടാതെ ശ്രീ മോഹന്‍ലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടര്‍ റോബിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതാണ്. ആ ഘട്ടത്തില്‍ തന്നെ ശ്രീ റോബിന്‍ രാധാകൃഷ്ണന്‍ മലയാളത്തിലെ നിരവധിയായ നിര്‍മ്മാതാക്കളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.

കോവിഡാനന്തരം സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രോജക്ടുകളെയും സമീപിച്ചു വരുന്നത്. അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിര്‍മ്മാണം ഒരു ബിസിനസ്സ് നിലയില്‍ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷന്‍ തന്നെയാണ് ഇപ്പോഴും എപ്പോഴും ! ഏതൊരു പ്രോജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതു വരെ കാത്തിരിക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്.

അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അത് ഉപേക്ഷിയ്ക്കുകയും ചെയ്‌തേക്കാം. ഡോ റോബിന്‍ രാധാകൃഷ്ണന്‍ സിനിമാ മേഖലയില്‍ സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്‌നങ്ങളും ഉള്ളതായ് കരുതുന്നില്ല. നിലവില്‍ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളില്‍ ഭാഗഭാക്കാവാന്‍ വ്യക്തിപരമായും അല്ലാതേയും താല്‍പര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.

Latest Stories

അടുത്ത അഞ്ച് ദിവസം വേനൽ മഴ; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ട്രംപ് വിളിച്ചു; ഉക്രൈനിൽ 30 ദിവസത്തേക്ക് വെടിനിർത്തൽ സമ്മതിച്ച് പുടിൻ

ഔറംഗസേബിന്റെ പേരിൽ നടന്ന നാഗ്പൂർ കലാപം; പരസ്പരം പഴിചാരി മഹായുതിയും മഹാ വികാസ് അഘാഡിയും

കശ്മീരിലെ ഐക്യരാഷ്ട്രസഭയുടെ നിലപാടിനെ ചോദ്യം ചെയ്ത് എസ് ജയശങ്കർ

ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് പറന്നിറങ്ങി; നാല് യാത്രികരും സുരക്ഷിതര്‍; ചിരിച്ച് കൈവീശി പുറത്തിറങ്ങി സുനിതാ വില്യംസ്; ഹൂസ്റ്റണിലേക്ക് പുറപ്പെട്ടു

വൈദികനെയും കുടുംബത്തെയും കൊലപ്പെടുത്തി; മതംനോക്കി ആക്രമണം; സിറിയയിലെ ആഭ്യന്തര കലാപം ക്രൈസ്തവ വംശഹത്യയായി; സംയുക്ത പ്രതിഷേധവുമായി സഭാ തലവന്‍മാര്‍

'മലയാളത്തിന്റെ ഇക്കാക്ക് വേണ്ടി ഏട്ടൻ' - മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തി മോഹൻലാൽ

എനിക്ക് ഭയമാണ് ആ ചെക്കന്റെ കാര്യത്തിൽ, ആ ഒരു കാര്യം അവന് പണിയാണ്: സൗരവ് ഗാംഗുലി

IPL 2025: വിരാട് കോഹ്ലി കപ്പ് നേടാത്തതിന്റെ കാരണം ആ ടീമിലുണ്ട്, എന്നാൽ ധോണി അതിനെ മറികടന്നു അഞ്ച് കപ്പുകൾ നേടി: ഷദാബ് ജകാതി

മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു; തെഹൽക മുൻ മാനേജിംഗ് എഡിറ്ററും പത്രപ്രവർത്തകനുമായ മാത്യു സാമുവലിനെതിരെ കേസ്