നയന്‍താര സെറ്റ് ആവില്ലെന്നാണ് സിമ്പു പറഞ്ഞത്, പക്ഷെ ചുണ്ട് കടിക്കുന്ന ഫോട്ടോ വന്നതോടെ എല്ലാം മാറി..; തുറന്നു പറഞ്ഞ് നിര്‍മ്മാതാവ്

നയന്‍താരയുടെയും സിമ്പുവിന്റെയും പ്രണയവും ബ്രേക്കപ്പുമെല്ലാം തമിഴകത്ത് ഒരിടയ്ക്ക് വലിയ ചര്‍ച്ചയായിരുന്നു. വല്ലവന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് നയന്‍താരയും സിമ്പുവും പ്രണയത്തിലായത്. എന്നാല്‍ സിനിമയില്‍ നയന്‍താര വേണ്ട എന്നായിരുന്നു സിമ്പു ആദ്യം പറഞ്ഞത് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ പറയുന്നത്.

സിനിമയുടെ ഒരു പോസ്റ്റര്‍ വന്നിരുന്നു. നയന്‍താരയുടെ ചുണ്ട് കടിക്കുന്ന ഫോട്ടോ. ആ സ്റ്റില്‍ പുറത്ത് വന്നതോടെ സിനിമയ്ക്ക് വലിയ പ്രതീക്ഷ വന്നു. എല്ലായിടത്തും ഓപ്പണിംഗ് ബുക്കിംഗ് കമ്മിറ്റായി. നയന്‍താരയെ സിനിമയിലേക്ക് കൊണ്ട് വരുന്നത് സിമ്പു പറഞ്ഞിട്ടില്ല.

അതിന് മുമ്പ് നയന്‍താരയെ വെച്ച് പ്രിയസഖി എന്നൊരു സിനിമ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. ആറ് ലക്ഷം രൂപ ശമ്പളത്തില്‍ രണ്ട് ലക്ഷം രൂപ അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തു. എന്നാല്‍ പ്രിയസഖി ചെയ്യാനായില്ല. രണ്ട് ലക്ഷം അഡ്വാന്‍സ് കൊടുത്തതിനാല്‍ നയന്‍താരയെ വല്ലവനില്‍ നായികയാക്കാന്‍ താന്‍ സിമ്പുവിനോട് പറഞ്ഞു.

സെറ്റ് ആവില്ല എന്നായിരുന്നു സിമ്പു പറഞ്ഞത്. അതിന് ശേഷം ഒരു വഴിയില്‍ രണ്ട് പേരും സെറ്റ് ആയി. ഈ സ്റ്റില്‍ പോപ്പുലറായി. നയന്‍താരയ്ക്ക് അത് വലിയ പ്ലസായി. സിനിമയ്ക്കും ഗുണം ചെയ്തു എന്നാണ് നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറയുന്നത്.

2006ല്‍ ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്. നയന്‍താരയ്ക്ക് പുറമെ നടി റിമ സെന്‍ ആണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തിയത്. കാതല്‍ സന്ധ്യ, സന്താനം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിമ്പു തന്നെ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ ഹിറ്റ് ആയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ