അന്ന് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറേ സീനുകള്‍ അഭിനയിച്ചു; ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവ്

അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന നടന്‍ ജഗദീഷിന് ആശംസകള്‍ നേര്‍ന്ന് നിര്‍മ്മാതാവും പ്രൊഡക്ഷകന്‍ കണ്ട്രോളറുമായ ഷിബു ജി. സുശീലന്‍. ജഗദീഷിന് തിരക്കുണ്ടായിരുന്ന സമയത്ത് താന്‍ അദ്ദേഹത്തിന്റെ ഡ്യൂപ് ആയി വേഷമിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹം സംവിധായകന്‍ ആയും എത്തും എന്നാണ് തന്റെ വിശ്വാസമെന്നും നിര്‍മ്മാതാവ് കുറിച്ചു.

ഷിബു ജി. സുശീലന്റെ കുറിപ്പ്:

ഇന്ന് ജഗദീഷ് ചേട്ടന് 65മത് ജന്മദിനം .
ഞാന്‍ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ല്‍ ആണ് .

അതിനു ശേഷം കുറെ ചിത്രങ്ങള്‍ ഞാന്‍ ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്തു .
മലയാള സിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍ ജഗദീഷ് ചേട്ടന്‍ ആണ് .
എംകോംമിനു റാങ്ക് വാങ്ങിയ ആള്‍ .

ബാങ്ക് ഉദ്യോഗസ്ഥന്‍ ആയി തുടങ്ങി
പിന്നെ കോളേജില്‍ അധ്യാപകന്‍ അവിടെ നിന്ന് 1984ല്‍ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ നടന്‍ .
അതിന്റെ ഇടയില്‍ അധിപന്‍ എന്ന സിനിമയുടെ തിരക്കഥകൃത്ത്
അങ്ങനെ പല മേഖലയില്‍. അതിന്റെ ഇടയില്‍ 2016ല്‍ നിയമസഭയിലേക്ക് മത്സരിച്ചു ..

ഡയറക്ടര്‍ താഹ സാര്‍ സംവിധാനം ചെയ്ത ഗജരാജമന്ത്രം എന്ന ചിത്രത്തില്‍, ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകള്‍ ഞാന്‍ ചെയേണ്ടതായി വന്നു. കാരണം
ആ സമയങ്ങളില്‍ ജഗദീഷ് ചേട്ടന്‍ വളരെ തിരക്കുള്ള നടന്‍ ആയിരുന്നു .

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന്‍. എല്ലാവര്‍ക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം .

ഞാന്‍ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടില്‍ പോയിട്ടുണ്ട് ..
നല്ല ഒരു കുടുംബനാഥന്‍

ചേട്ടന്റെ ഭാര്യ രമ ചേച്ചി ..ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറന്‍സിക്ക് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ആയിരുന്നു .
ചേട്ടനെ ഷൂട്ടിംഗ് കൊണ്ട് പോകാന്‍ നമ്മള്‍ സാധാരണ കാര്‍ ചെല്ലുമ്പോള്‍
ചേച്ചിക്ക് പോകാന്‍ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും …..

രണ്ടു പെണ്‍ കുട്ടികള്‍ ആണ് ജഗദീഷ് ചേട്ടന് .മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചു
മരുമകന്‍ IPS ഓഫീസര്‍ ആണ്

ജഗദീഷ് ചേട്ടന്‍ ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ കൂടി വരണം…
വരും എന്നാണ് എന്റെ വിശ്വാസം.

പ്രിയപ്പെട്ട ജഗദീഷ് ചേട്ടന്
എന്റെയും കുടുബത്തിന്റെയും
#ജന്മദിനആശംസകള്‍ നേരുന്നു.

Latest Stories

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും