മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ മാറ്റി നിർത്തണം; താരങ്ങളാണെങ്കിലും സംവിധായകരാണെങ്കിലും സഹകരിക്കില്ല : സുരേഷ് കുമാർ

മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാർ. താരങ്ങൾ ആണെങ്കിലും സംവിധായകർ ആണെങ്കിലും സഹകരിക്കില്ല എന്നും താക്കീത് കൊടുത്തത് കൊണ്ട് മാത്രം കാര്യമില്ല. മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ മാറ്റിനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമകളുടെ നഷ്ടക്കണക്ക് ഇനിയും പുറത്തു വിടും. നൂറും ഇരുന്നൂറും കോടി മുടക്കിയല്ല പടം എടുക്കേണ്ടത്. ഇങ്ങനെ പണം മുടക്കാൻ മലയാള സിനിമയ്ക്ക് കഴിയില്ല. കണക്ക് പുറത്തു വിടുന്നതിനോട് ആരും ക്ഷോഭിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പുലർച്ച രണ്ടു മണിയോടെ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ പിടിയിലായത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.

Read more