'സലാര്‍' റിലീസ് മാറ്റില്ല, തിയതി നിശ്ചയിച്ചത് ജ്യോതിഷപ്രകാരം.. ഇത് റീമേക്ക് അല്ല; അഭ്യൂഹങ്ങള്‍ തള്ളി നിര്‍മ്മാതാവ്

‘ബാഹുബലി’ക്ക് ശേഷം ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായാണ് പ്രഭാസ് ഇത്തവണ എത്തുക എന്ന പ്രതീക്ഷയിലാണ് ‘സലാര്‍’ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്. ബാഹുബലിക്ക് ശേഷം ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ പ്രഭാസിന് കഴിഞ്ഞിട്ടില്ല.

എന്നാല്‍ പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഗംഭീരമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. എന്നാല്‍ ഡിസംബര്‍ 22ന് പുറത്തിറങ്ങുന്ന ചിത്രം ഷാരൂഖ് ഖാന്റെ ‘ഡങ്കി’, ഹോളിവുഡ് ചിത്രം ‘അക്വാമാന്‍’ എന്നിവയ്‌ക്കൊപ്പം ക്ലാഷ് റിലീസ് ആയാണ് തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍ ചിത്രം ‘നേര്’ ഡിസംബര്‍ 21ന് ആണ് റിലീസ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ തിയേറ്ററില്‍ കടുത്ത വെല്ലുവിളിയാകും സലാര്‍ നേരിടുക എന്ന് ഉറപ്പാണ്. എന്നാല്‍ റിലീസ് തീയതി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിരഗണ്ടൂര്‍. ഡിസംബര്‍ 22 റിലീസ് തീയ്യതിയായി തീരുമാനിച്ചത് ജ്യോതിഷ പ്രകാരമാണെന്ന് നിര്‍മ്മാതാവ് പറയുന്നത്.

തങ്ങളുടെ വിശ്വാസ പ്രകാരമാണ് റിലീസ് തിയതി തീരുമാനിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി സിനിമാ റിലീസുകള്‍ തീരുമാനിക്കുന്നത് ജ്യോതിഷം നോക്കിയാണെന്നും നിര്‍മ്മാതാവ് പറയുന്നത്. അത് ഇനിയും തുടരുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. അതേസമയം, പ്രശാന്ത് നീല്‍ 2014 ല്‍ സംവിധാനം ചെയ്ത ഉഗ്രം എന്ന ചിത്രത്തിന്റെ റീമേക്കാണ് സലാര്‍ എന്ന റിപ്പോര്‍ട്ടുകളും നിര്‍മാതാവ് തള്ളി.

ഉഗ്രം, കെജിഎഫ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശാന്തിന് അതില്‍ നിന്നും വ്യത്യസ്തമായി പുതിയ സിനിമ ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയാമെന്ന് നിര്‍മാതാവ് പറഞ്ഞു. സലാര്‍ റീമേക്ക് ആണെന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നത് എന്ന് പ്രശാന്ത് നീല്‍ വ്യക്തമാക്കി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു