നടന്‍ ഷെയ്ന്‍ നിഗം കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന്റെ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. “ഉല്ലാസം” സിനിമയുടെ നിര്‍മ്മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ ആരോപിച്ചു.
ഷൂട്ടിംഗ് പൂര്‍ത്തിയായ ഉല്ലാസത്തിന് 25 ലക്ഷം രൂപയാണ് ഷെയ്‌ന് നല്‍കിയത്. ഇതിന്റെ രേഖകള്‍ അസോസിയേഷന്റെ പക്കലുണ്ട്. എന്നാല്‍ 45 ലക്ഷം രൂപ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്‌ന്റെ വാദം തെറ്റാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
ഷെയ്ന്‍ നിഗം വിഷയത്തില്‍ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കത്തതിന്റെ കാരണങ്ങള്‍ ഷെയിനില്‍ നിന്ന് ചോദിച്ചറിയും. താന്‍ ആവശ്യപ്പെട്ട പണം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന നിലപാടിലാണ് ഷെയ്ന്.