പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്ത താരങ്ങളുടെ സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായാണ് താരങ്ങളോട് പ്രതിഫലം കുറയ്ക്കാനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടത്.
പ്രതിഫലം കുറച്ച താരങ്ങളുടെ സിനിമകള്‍ മാത്രമേ ഇനി റിലീസ് ചെയ്യാന്‍ അനുവദിക്കുകയുള്ളു. ഒരു പ്രത്യേക സമിതി ഇക്കാര്യം പരിശോധിച്ച ശേഷം മാത്രമേ റിലീസിന് അനുവാദം നല്‍കുകയുള്ളു. കോവിഡിന് മുമ്പും ശേഷവുമുള്ള പ്രതിഫലം സമിതി താരതമ്യം ചെയ്യുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് രജപുത്ര രഞ്ജിത് ന്യൂസ് 18നോട് പറഞ്ഞു.
നിലവില്‍ ചിത്രീകരണാനുമതി ലഭിച്ച ചില സിനിമകളിലെ താരങ്ങളുടെ പ്രതിഫലം താരതമ്യം ചെയ്തതോടെയാണ് രണ്ട് താരങ്ങള്‍ പ്രതിഫലം കുറച്ചിട്ടില്ലെന്ന് വ്യക്തമായത്. പ്രതിഫലം കുറയ്ക്കണമെന്ന് രേഖാമൂലം താരസംഘനയായ അമ്മയോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിരുന്നു.
Read more
തുടര്‍ന്ന് നടപടി സ്വീകരിക്കാമെന്ന് അറിയിച്ചെങ്കിലും രണ്ട് താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്തത്.