ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാക്കള്‍. മാന്യമായി പ്രശ്നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചതെന്നും ഒരുപാട് നിര്‍മ്മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്തസമ്മേളനത്തിനിടെ പറഞ്ഞു.
“”മാന്യമായി പ്രശ്നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചത്. ഇത് പുളിങ്കുരുവിന്റെ കച്ചവടമല്ല, കോടികളുടെ വിഷയമാണ്. ഒരുപാട് നിര്‍മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. തികച്ചും അനാവശ്യമായ ഒരു പ്രശ്നത്തിലേക്കാണ് ഷെയ്ന്‍ സിനിമയെ മൊത്തം കൊണ്ടു പോയിരിക്കുന്നത്””
അമ്മയുമായുള്ള ബന്ധത്തില്‍ യാതൊരു പ്രശ്നവുമില്ല. ഞങ്ങളുടെ കൈവശം എല്ലാ രേഖകളുമുണ്ട്. എന്നാല്‍ അത് പുറത്ത് വിടാത്തത് ഈ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ വേണ്ടിയാണെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഷെയ്ന്‍ വിഷയം പരിഹരിക്കാനായി അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും.