'ദിലീപ് ഡേറ്റ് തരാമെന്ന് പറഞ്ഞതാണ് പിന്നീട് ഒഴിഞ്ഞുമാറി, മമ്മൂട്ടിക്ക് പിന്നാലെയും നടന്നു; ഇനി വയ്യ!'

ദിലീപ് തനിക്ക് ഡേറ്റ് തരാമെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞുമാറിയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശിവരാമന്‍. സൈന്യം സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഡേറ്റ് നല്‍കാമെന്ന് പറഞ്ഞ നടന്‍ പിന്നീട് ഒഴിഞ്ഞു മാറിയതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

രോഗിയായ തന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ‘സൈന്യം ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ ദിലീപിനോട് നീ നല്ലൊരു ഹീറോയാകുമെന്ന് ഞാന്‍ പറയുമായിരുന്നു. അന്ന് തന്റെ അവന്റെ വളര്‍ച്ച മനസിലാക്കിയിരുന്നു. ആ സമയത്ത് അവനും ഡേറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ പിന്നീട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. ആള്‍ പിന്നീട് വലിയ സ്റ്റാറായി.

ഞാന്‍ മമ്മൂട്ടി സാറിന്റെ പിന്നാലെയും ഡേറ്റിന് വേണ്ടി നടന്നിട്ടുണ്ട്. പുതിയ ഡയറക്ടര്‍ ആയിരുന്നു. അന്ന് പുതിയ ആള്‍ക്ക് എങ്ങനെയാണ് ഡേറ്റ് കൊടുക്കുന്നത് എന്ന് ചോദിച്ച് അദ്ദേഹം ഒഴിഞ്ഞു. അദ്ദേഹം പുതിയ ആളുകള്‍ക്കാണ് ഡേറ്റ് കൊടുക്കാറ്!

ലാലേട്ടനോട് ഇതുവരെ ചോദിച്ചിട്ടില്ല. ചോദിച്ചാല്‍ പുള്ളി തന്നേനെ. പിന്നെ നിര്‍മ്മാതാക്കള്‍ ഒന്നും വന്നില്ല. പുള്ളിയുമായി വലിയ അടുപ്പം ഒന്നുമില്ലെങ്കിലും വലിയ സ്‌നേഹമാണ്. കണ്ടാല്‍ തോളത്ത് കയ്യിട്ട് എന്താണ് ഏതാണ് എന്നൊക്കെ ചോദിക്കും. ശിവരാമന്‍ പറഞ്ഞു.

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം