അങ്ങനെ ഒന്നും ഇല്ല; പ്രഭാസ് സിനിമയെ കുറിച്ചുള്ള പ്രചാരണത്തില്‍ നിര്‍മ്മാതാക്കള്‍, നിരാശരായി ആരാധകര്‍

പ്രഭാസും പാന്‍-ഇന്ത്യന്‍ ചിത്രമായ ‘പുഷ്പ’ നിര്‍മ്മാതാവ് സുകുമാറുമായി ഒരു പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ജനപ്രിയ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ ഈ ഉയര്‍ന്ന ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ നിര്‍മ്മിക്കാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇതു സംബന്ധിച്ച് വന്ന വാര്‍ത്ത വെറും കിംവദന്തി മാത്രമാണെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

പ്രിയപ്പെട്ട നായകന്‍ സുകുമാറിനെ പോലൊരു ക്രിയേറ്റീവ് സംവിധായകനൊപ്പം പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത കേട്ട് പ്രഭാസ് ആരാധകര്‍ കൂടുതല്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്ന് നിര്‍മ്മാതാവ് അഭിഷേക് വ്യക്തമാക്കി.

ഇത്തരമൊരു വമ്പന്‍ പ്രോജക്ടിന്റെ പ്രഖ്യാപനം ഉണ്ടായാല്‍, നിര്‍മ്മാതാവില്‍ നിന്ന് തന്നെ അത് നേരിട്ട് അറിയുമെന്ന് അവര്‍ പറഞ്ഞു. കാശ്മീരി ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചതിന് ശേഷം, അഭിഷേക് അഗര്‍വാള്‍ സിനിമാ സര്‍ക്കിളുകളില്‍ ഒരു ജനപ്രിയ നാമമായി മാറിയിരുന്നു.

എന്നാല്‍ വരും ദിവസങ്ങളില്‍ ഇവരുടേതായി കൂടുതല്‍ വമ്പന്‍ ബജറ്റ് സംരംഭങ്ങള്‍ പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ എന്തെല്ലാം പദ്ധതികളാണ് ഇവര്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്ന് കണ്ടറിയുക തന്നെ വേണം

Latest Stories

ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം, എന്നാൽ തന്റെ വഴി മറ്റൊന്നാണെന്ന് മൻമോഹൻ സിംഗ് തിരിച്ചറിഞ്ഞു; ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രി

BGT 2024-25: സ്റ്റീവ് സ്മിത്ത് 2.0; നാന്നൂറിന്റെ മികവിൽ ഓസ്‌ട്രേലിയ

'വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു, മൻമോഹൻ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി; അനുശോചിച്ച് നരേന്ദ്ര മോ​​ദി

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി