വില്ലന്റെ ആര്‍മി വരുന്നു.. വേള്‍ഡ് ക്ലാസ് രീതിയില്‍ പ്രഭാസിന്റെ 'പ്രോജക്ട് കെ'; വീഡിയോ

പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പ്രോജക്ട് കെ’ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍. പ്രൊജക്ട് കെ – ഫ്രം സ്‌ക്രാച്ച് എപ്പിസോഡ് 2′ എന്ന പേരിലാണ് വീഡിയോ എത്തിയിരിക്കുന്നത്. ‘അസ്സംബ്ലിംഗ് ദി റെയ്ഡേഴ്‌സ്’ എന്ന വീഡിയോ ചര്‍ച്ചയാവുകയാണ്

വില്ലന്റെ യൂണിഫോം ആര്‍മിയാണ് റെയ്‌ഡേഴ്‌സ്. നിര്‍മ്മാതാവിന്റെ വാക്കുകള്‍ പ്രകാരം സിനിമയുടെ ഏറ്റവും ചെലവേറിയ ഭാഗവും ഇത് തന്നെയാണ്. വേള്‍ഡ് ക്ലാസ് പ്രൊഡക്ഷന്‍ രീതിയിലാണ് പ്രോജക്ട് കെ ഒരുങ്ങുന്നത്. സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.

പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും ടെക്നിക്കല്‍ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 500 കോടി ബജറ്റില്‍, വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ധത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രഭാസിനും ദീപികയ്ക്കുമൊപ്പം അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തും. ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ച് വിശ്രമിക്കുകയാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍. ദിഷ പഠാനി ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.

Latest Stories

എന്റെ എംടി സാര്‍ പോയല്ലോ, അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ ആവില്ല..; വേദനയോടെ മോഹന്‍ലാല്‍

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട