കളയിലൂടെ ശ്രദ്ധേയനായ നടനാണ് പ്രമോദ് വെളിയനാട്. തുടര്‍ന്ന് നിരവധി സിനിമകളിലാണ് താരത്തിന് അവസരം ലഭിച്ചത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് പ്രമോദിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തില്‍ നിന്നുള്ള വീഡിയോ ആണ്.നടന്മാരായ ടൊവിനോ തോമസ്, റോഷന്‍ മാത്യു, സംവിധായകന്‍ ആഷിഖ് അബു എന്നിവരാണ് ഗൃഹപ്രവേശനത്തിന് എത്തിയത്.
വീടിന്റെ പേര് പേരില്‍ പ്രമോദ് ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ടൊവിനോ ആയിരുന്നു. കള പുര എന്നാണ് വീടിന് പേരിട്ടിരുന്നത്. ഇതുകണ്ട് ടൊവിനോ സന്തോഷം കൊണ്ട് ആര്‍പ്പുവിളിക്കുകയായിരുന്നു.
‘കള’യാണ് എനിക്കീ ‘പുര’ നല്‍കിയത്, എന്നായിരുന്നു പേരിനെ കുറിച്ച് പ്രമോദ് പറഞ്ഞത്. പ്രമോദിനെ നിര്‍ത്തി വീടിന്റെ നെയിം പ്ലേറ്റിന്റെ ചിത്രവും ടൊവിനോ പകര്‍ത്തി. നാടകത്തില്‍ ശ്രദ്ധേയനായ പ്രമോദ് സിനിമയുടെ പേരെടുക്കുന്നത് കളയിലെ മണിയാശാന്‍ എന്ന കഥാപാത്രത്തിലൂടെയാണ്.
ഗൃഹപ്രവേശനത്തിനു വിളിച്ചപ്പോള്‍ ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് ടൊവീനോ പറഞ്ഞു. ആഷിഖ് അബു, ടൊവീനോ തോമസ്, റോഷന്‍ മാത്യു എന്നിവര്‍ ഒന്നിക്കുന്ന നീലവെളിച്ചം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ പ്രമോദ് ഉണ്ട്. ഭാര്‍ഗവിനിലയത്തില്‍ അടൂര്‍ ഭാസി അവതരിപ്പിച്ച കഥാപാത്രമാണ് നീലവെളിച്ചത്തില്‍ പ്രമോദ് അവതരിപ്പിക്കുന്നത്.