ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളില്‍ ഉണ്ടായിരുന്നുള്ളു, അവള്‍ക്ക് നീതി കിട്ടണം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ’; അമ്പിളിദേവിയുടെ ജീവന്‍ അപകടത്തിലെന്ന് സൈക്കോളജിസ്റ്റ്

സീരിയല്‍ നടി അമ്പിളിദേവിയുടെ വിവാഹ ജീവിതത്തെ കുറിച്ച് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.   ഇപ്പോഴിതാ അമ്പിളി ദേവിയുടെ സൈക്കോളജിസ്റ്റായ കല മോഹന്റെ  പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

‘അവള്‍ക്കു നീതി കിട്ടണം. ഏതോ ഒരുത്തന്‍ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോള്‍ തന്നെ! ദിവസങ്ങള്‍ക്കു മുമ്പ് സീരിയല്‍ നടി അമ്പിളിദേവിയുമായി സംസാരിക്കുമ്പോള്‍ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവള്‍ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു. അത്രയേറെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ പാവം. ഭയവും സങ്കടവും കൊണ്ട് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.

ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളില്‍ ഉണ്ടായിരുന്നുള്ളു. ആ ശബ്ദവും കരച്ചിലും എന്റെ ഉള്ളം പിടച്ചു. ഞാനും ഒരമ്മയും സ്ത്രീയുമാണ്. അവളില്‍ ഒരുപാട് സ്ത്രീകളുണ്ട്. അവരുടെ കണ്ണുനീരുണ്ട്. അനുഭവസ്ഥര്ക്ക് മാത്രം ഊഹിക്കാവുന്ന അവസ്ഥകളുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തയില്‍ ആ കുട്ടിയെ കുറ്റം പറഞ്ഞു, ആക്ഷേപിച്ചു, പ്രതികരണം ഇടുന്നവരോട് ഒരു വാക്ക്. ഇപ്പോള്‍ പിന്തുണ കൊടുക്ക്!! അല്ലാതെ ഒരു ജീവന്‍ നഷ്ടമായ ശേഷം justice for her എന്ന് ഹാഷ്ടാഗ് ഇടാതെ.

അവളുടെ ജീവന് ഒരു ആപത്തും വരരുത്. നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യര്‍ഥന അതാണ്. അവളുടെ ജീവന്‍ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്. കൗണ്‍സലിംഗ് രഹസ്യം പുറത്ത് വിടരുതെന്നാണ്, പക്ഷെ ഇവിടെ ഞാനത് തെറ്റിക്കുന്നു. അവളുടെ ജീവന്‍ അപകടത്തില്‍ ആയതിനാല്‍.

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്’

അമ്പിളി ദേവിയുടെ ഭര്‍ത്താവ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. താന്‍ ഗര്‍ഭിണിയായിരിക്കുന്ന കാലയളവില്‍ ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധത്തിലാണ്. അവര്‍ക്ക് 13 വയസുള്ള ഒരു മകനുണ്ട്. ഡലിവറി കഴിഞ്ഞും ആദിത്യന്‍ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് അവര്‍ തമ്മിലുള്ളത് വെറും സൗഹൃദമല്ലെന്ന് തനിക്ക് മനസിലാകുന്നതെന്നാണ് അമ്പിളിദേവി മനോരമയായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ