ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേക്കെത്തി മലയാള സിനിമയുടെ യശ്ശസ്സുയർത്തിയ ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. മലയാളം സിനിമാ ഇൻഡസ്ട്രിയ്ക്ക് വ്യാപകമായ ഒരു കച്ചവടസാദ്ധ്യത വെട്ടിത്തെളിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്.
കേരളത്തിൽ 86 കോടിയോളം രൂപ കളക്ഷൻ നേടിയ ഈ ചിത്രം 39 കോടിയോളമാണ് വിദേശത്തു നിന്നും നേടിയത്. തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കിയപ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡും പുലിമുരുകന് തന്നെയാണ്.
ഇപ്പോഴിതാ പുതിയൊരു റെക്കോഡ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ഈ ചിത്രം. പുലിമുരുകന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പിന്റെ പേര് ഷേർ കാ ശിക്കാർ എന്നാണ്. ഈ ഹിന്ദി പതിപ്പിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത് 70 മില്യൺ അഥവാ 7 കോടി കാഴ്ചക്കാരെയാണ്.
Read more
ഒരു മലയാളം സിനിമയുടെ ഹിന്ദി ഡബ്ബിംഗ് പതിപ്പിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന യൂട്യൂബ് വ്യൂസ് ആണ് പുലി മുരുകൻ നേടിയത്. കുറച്ചു മാസങ്ങൾക്കു മുമ്പ് മാത്രം യൂട്യൂബിൽ റിലീസ് ചെയ്ത ലൂസിഫർ ഹിന്ദി പതിപ്പിനും ഏകദേശം അര കോടിയോളം കാഴ്ചക്കാർ ലഭിച്ചു കഴിഞ്ഞു.