കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ നാല് പേര്‍ക്കു കാഴ്ചയേകും. പുനീതിന്റെ 2 കോര്‍ണിയയിലെയും വിവിധ പാളികള്‍ കാഴ്ച തകരാര്‍ സംഭവിച്ച 4 രോഗികളില്‍ വെച്ചുപിടിപ്പിച്ചു. നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 2 കോര്‍ണിയയിലെയും പാളികള്‍ 2 ആയി വേര്‍തിരിച്ചെടുക്കുകയായിരുന്നു.
നാരായണ നേത്രാലയയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.രാജ്കുമാര്‍ നേത്രബാങ്കുകള്‍ മുഖേനയാണ് കണ്ണുകള്‍ ദാനം ചെയ്തത്. 1994ല്‍ നേത്രബാങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ കന്നഡ ഇതിഹാസ താരം ഡോ.രാജ്കുമാര്‍, കുടുംബാംഗങ്ങളുടെ എല്ലാവരുടെയും കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയിരുന്നു.
പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ 4 പേര്‍ക്കു കാഴ്ചയേകും. പുനീതിന്റെ 2 കോര്‍ണിയയിലെയും വിവിധ പാളികള്‍ കാഴ്ചതകരാര്‍ സംഭവിച്ച 4 രോഗികളില്‍ വച്ചുപിടിപ്പിച്ചു. നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
Read more
കണ്ണുകള്‍ സ്വീകരിക്കാന്‍ അനുയോജ്യരായ രോഗികളെ കണ്ടെത്തല്‍ വെല്ലുവിളിയായിരുന്നു. നാരായണ നേത്രാലയയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.രാജ്കുമാര്‍ നേത്രബാങ്കുകള്‍ മുഖേനയാണ് കണ്ണുകള്‍ ദാനം ചെയ്തത്.