വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ലൈഗര്‍’ ബോക്‌സ് ഓഫീസില്‍ നേരിട്ട കനത്ത സിനിമാ വ്യവസായത്തെ തന്നെയാണ് പിടിച്ചുലച്ചത്. ഇതിന് പിന്നാലെ വിതരണക്കാരില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നതിന് പിന്നാലെ ലൈഗറിന്റെ സംവിധായകനും നിര്‍മ്മാതാവും കൂടിയായ പുരി ജഗന്നാഥ് പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ്.
ഹൈദരാബാദിലെത്തി വിതരണക്കാരെ കാണാനും നഷ്ടപരിഹാരം ഉടന്‍ നല്‍കാനും പുരി തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വാറങ്കല്‍ ശ്രീനു ഇ ടൈംസിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
സിനിമയ്ക്ക് തിയേറ്ററുകളില്‍ ആളില്ലാത്ത സാഹചര്യത്തില്‍ തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഷോകളാണ് റദ്ദാക്കിയത്. ഇതോടെ വിജയ് ദേവരകൊണ്ടയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയ ചിത്രമാവുകയാണ് ‘ലൈഗര്‍’.
ആഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് തെന്നിന്ത്യയില്‍ നിന്നും ആദ്യ ദിനത്തില്‍ 17 കോടിയാണ് നേടാനായത്. വിതരണക്കാര്‍ക്ക് 50 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായേക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലൈഗറിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 45 കോടിയ്ക്ക് അടുത്താണ്.