'പുഷ്പ'യ്ക്ക് രണ്ട് ക്ലൈമാക്‌സുകള്‍! രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ സംവിധായകന്റെ ഐഡിയ; സെറ്റില്‍ ഫോണുകള്‍ക്കും നിരോധനം

അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രത്തിന്റെ സീക്വല്‍ ആയി എത്തുന്ന ‘പുഷ്പ: ദ റൂള്‍’ ചിത്രത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് സുകുമാറും അല്ലു അര്‍ജുനും.

സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് സെറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രംഗങ്ങള്‍ ലീക്ക് ആകാതിരിക്കാനായാണ് നിര്‍മ്മാതാക്കളുടെ പുതിയ നടപടി.

പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ഉണ്ടാക്കുന്ന ട്വിസ്റ്റുകള്‍ ചിത്രത്തിലുണ്ട്. ഇത് നിലനിര്‍ത്താനായാണ് കഥയുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ രണ്ട് ക്ലൈമാക്‌സുകള്‍ ചിത്രീകരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇതിലേത് ഭാഗമായിരിക്കും ചിത്രത്തിലുണ്ടാകുക എന്നതില്‍, അണിയറപ്രവര്‍ത്തകര്‍ക്ക് പോലും സൂചന നല്‍കിയിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിലെ ‘സൂടാന’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്.

ഒന്നാം ഭാഗത്തിലെ ‘നാ സാമി’ സിഗ്നേച്ചര്‍ സ്റ്റെപ്പ് ഈ ഗാന രംഗത്തും കാണാം. ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യമാണ് ഗാനത്തിന് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചത്. പുഷ്പ ആദ്യ ഭാഗത്തിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കിയത്.

Latest Stories

'പാലക്കാട്' ഇടത് സരിൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള