ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ റെക്കോര്‍ഡുകള്‍ മറികടന്ന് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം 1500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇതിനിടെ ചിത്രം ഉടന്‍ തന്നെ ഒ.ടി.ടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ജനുവരി 9 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. ”പുഷ്പ: ദ റൂളിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഈ അവധിക്കാലത്ത് പുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കൂ.”
”56 ദിവസം വരെ ഇത് ഒരു ഒടിടിയിലും ഉണ്ടാകില്ല” എന്നാണ് മൈത്രി മൂവീ മേക്കേഴ്‌സ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്റില്‍ നിന്നും ലഭിക്കുന്നതെങ്കിലും ബോക്‌സ് ഓഫീസില്‍ സിനിമ കുതിപ്പ് തുടരുകയാണ്. 990.7 കോടിയാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ കളക്ഷന്‍.
There are rumours floating around about the OTT release of #Pushpa2TheRule
Enjoy the Biggest Film #Pushpa2 only on the Big Screens in this Biggest Holiday Season ❤️
It won’t be on any OTT before 56 days!
It’s #WildFirePushpa only in Theatres Worldwide 🔥
— Mythri Movie Makers (@MythriOfficial) December 20, 2024
തെലുങ്കില്‍ 295.6 കോടിയാണ് നേടിയിരിക്കുന്നത്. തമിഴില്‍ 52.4, കന്നഡ7.13, മലയാളത്തില്‍ 7.13 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.