പുഷ്പയും കടുവയും ഏറ്റുമുട്ടുന്നു; സിനിമാ സംഘം ബാങ്കോക്കിലെ കാടുകളിലേക്ക്

അല്ലു അര്‍ജുന്റെ ‘പുഷ്പ: ദ റൈസ്’ തീയേറ്ററുകളിലെത്തിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. എന്നിട്ടും പുഷ്പ തരംഗം അവസാനിച്ചിട്ടില്ല ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ: ദി റൂളില്‍ പുഷ്പരാജിന്റെ യാത്ര എങ്ങനെയായിരിക്കുമെന്ന് കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.

സിനിമയെക്കുറിച്ച് അടുത്തിടെ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സുകുമാറും കൂട്ടരും സമയമെടുത്ത് തിരക്കഥ മാറ്റിയെഴുതി, ഇപ്പോള്‍ പുഷ്പയുടെ റേഞ്ച് വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നായിരുന്നു ഇത്്. ത്രസിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളോട് കൂടിയാകും രണ്ടാം ഭാഗമെത്തുകയെന്നും അവര്‍ സൂചിപ്പിച്ചിരുന്നു.

പുഷ്പയെക്കുറിച്ചുള്ള അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, സിനിമയ്ക്ക് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ട് ഇതിനകം അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നടന്നിട്ടുണ്ട്. അതേസമയം, ബാങ്കോക്ക്-ശ്രീലങ്ക വനങ്ങളില്‍ അപൂര്‍വ ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിനിമാസംഘം എന്നാണ് അറിയുന്നത്. പുഷ്പരാജും കടുവയും തമ്മിലുള്ള ഒരു പോരാട്ടം സിനിമയിലുണ്ടെന്നും അത് ബാങ്കോക്കിലെ കാടുകളില്‍ ചിത്രീകരിക്കുമെന്നും ലീക്കായിട്ടുണ്ട്.

സി ജിയിലാണ് ഈ രംഗം ചിത്രീകരിക്കാന്‍ പോകുന്നതെങ്കിലും റിയലിസ്റ്റിക് ആക്കാന്‍ സുകുമാറും സംഘവും ഏറെ ശ്രദ്ധിക്കുമെന്നുറപ്പ് . പുഷ്പ-2 ന്റെ റിലീസ് തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, ചിത്രം 2023 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ