രശ്മികയെ കിണര്‍ വെട്ടിമൂടണം..; വിജയാഘോഷ വേളയില്‍ സംഭവിച്ച അബദ്ധം, മനസിലാവാതെ കണ്ണ് നിറഞ്ഞ് അല്ലു അര്‍ജുന്‍
‘പുഷ്പ 2’ വിന്റെ വിജയാഘോഷ വേളയില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സംഭവിച്ച അബദ്ധം ചര്‍ച്ചയാകുന്നു. 1800 കോടിയിലധികം രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ കേരളത്തില്‍ നിന്നും അത്ര നല്ല പ്രതികരണങ്ങള്‍ ആയിരുന്നില്ല ലഭിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയില്‍ കേളരത്തില്‍ നിന്നുള്ള മോശം പ്രതികരണങ്ങളും എത്തുകയായിരുന്നു.
”ചിത്രം തിയേറ്റര്‍ കത്തിക്കുമെന്നും അല്ലെങ്കില്‍ ആളുകള്‍ കത്തിക്കും” എന്നാണ് ഒരു പ്രേക്ഷന്‍ പറയുന്നത്. ”ക്രിഞ്ച് അഭിനയമാണ് രശ്മികയുടേത്, നടിയെ ഒരു കിണറ് വെട്ടി കുഴിച്ച് മൂടണം” എന്ന വിമര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് ചിത്രത്തെ അഭിനന്ദിച്ചുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിജയാഘോഷത്തിന്റെ ഭാഗമായി പുറത്തുവിട്ട വിഡിയോയില്‍ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള പ്രേക്ഷക പ്രതികരണങ്ങളുള്ള വിഡിയോ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ കേട്ട് കേരളത്തിലെ പ്രേക്ഷക പ്രതികരണങ്ങളിലേക്ക് എത്തുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള മോശം പ്രതികരണങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
വീഡിയോ കണ്ട് കണ്ണുനിറഞ്ഞ് അഭിമാനത്തോടെ ഇരിക്കുന്ന അല്ലു അര്‍ജുനെയും സംവിധായകന്‍ സുകുമാറിനെയും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ വീഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്. നിരവധി ട്രോളുകളും ഇതിനോടകം വന്നുകഴിഞ്ഞു. അതേസമയം, ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടരുന്നുണ്ട്.
ഡിസംബര്‍ 5ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. സുകുമാര്‍ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭന്‍വര്‍ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗമായി പുഷ്പ 3 എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.