അല്ലു അര്‍ജുന് ദേഹാസ്വസ്ഥ്യം; 'പുഷ്പ 2' ഷൂട്ടിംഗ് നിര്‍ത്തി, റിലീസ് വൈകും?

‘പുഷ്പ 2’വിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അല്ലു അര്‍ജുന് ദേഹാസ്വസ്ഥ്യം വന്നതോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിംഗ് ഡിസംബറിലെ രണ്ടാം ആഴ്ചയിലേക്ക് നീട്ടിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ കാളിരൂപത്തില്‍ അണിഞ്ഞൊരുങ്ങിയാണ് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടത്.

ഈ കോസ്റ്യൂമില്‍ അല്ലു അര്‍ജുന് ഒരു ഗാനവും ഫൈറ്റും ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. എന്നാല്‍ ഈ  കോസ്റ്യൂമും ഷൂട്ടും താരത്തിന് നടുവേദന ഉണ്ടാക്കിയെന്നും അതിനാലാണ് സംവിധായകന്‍ സുകുമാര്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബോഡി പെയിന്റും പട്ടുസാരിയും, കമ്മലും വളകളും, മോതിരങ്ങളും ധരിച്ചാണ് ചിത്രത്തില്‍ ഒരു ഭാഗത്ത് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ നടക്കുന്ന ഗംഗമ്മ തല്ലിയെ പ്രതിനിധീകരിച്ചാണ് ഈ ലുക്ക്.

അതേസമയം, ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗം 2021 ഡിസംബറില്‍ ആയിരുന്നു റിലീസ് ചെയ്തത്. ‘പുഷ്പ: ദ റൂള്‍’ എന്ന രണ്ടാം ഭാഗം അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് തടസ്സപ്പെട്ടതിനാല്‍ സിനിമ പ്രഖ്യാപിച്ച തീയതിയില്‍ തന്നെ എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയാണ്.

അതേസമയം, ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രമായി എത്തുന്ന ഫഹദ് ഫാസിലും അല്ലു അര്‍ജുനും തമ്മിലുള്ള സംഘര്‍ഷമാകും പുഷ്പ 2വില്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍