പുതുമഴയായി വന്നൂ നീ...; ആകാശഗംഗ 2 ല്‍ മോഷന്‍ ഗ്രാഫിക്‌സിലൂടെ വീണ്ടും ആ ഗാനം

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായ “പുതുമഴയായി വന്നു നീ” എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ വീഡിയോ പുറത്തിങ്ങി. ആകാശഗംഗ 2 ല്‍ മോഷന്‍ ഗ്രാഫിക്‌സിലൂടെ അവതരിപ്പിച്ച ടൈറ്റില്‍ സോംഗാണ് പുറത്തുവിട്ടത്. കെ എസ് ചിത്ര ആണ് ആലാപനം. തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരവും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ആകാശഗംഗ 2 വില്‍ ആരതി എന്ന പുതുമുഖമാണ് പ്രധാന വേഷത്തിലെത്തുന്നത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ എന്നിവരും ചിത്രത്തിലുണ്ട്.

1999 ലാണ് ആകാശ ഗംഗ പുറത്തു വന്നത്. വിനയന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണിത്. റിയാസും ദിവ്യ ഉണ്ണിയും മയൂരിയുമായിരുന്നു പ്രധാന താരങ്ങള്‍.ഇവരെ കൂടാതെ ഇന്നസെന്റ് , ജഗദീഷ്, കല്പന, രാജന്‍.പി .ദേവ് തുടങ്ങീ വലിയ ഒരു താരനിരയും സിനിമയില്‍ ഉണ്ടായിരുന്നു. മലയാളത്തിലെ എക്കത്താലെയും മികച്ച ഹൊറര്‍ സിനിമകളില്‍ ഒന്നായാണ് ആകാശഗംഗ അറിയപ്പെടുന്നത്. സിനിമയിലെ ഹാസ്യരംഗങ്ങളും ഗാനങ്ങളും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം