'പുഴ മുതല്‍ പുഴ വരെ' ഇനി നോര്‍ത്ത് അമേരിക്കയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് രാമസിംഹന്‍

രാമസിംഹന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ അമേരിക്കയില്‍ റിലീസിന് ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ നോര്‍ത്ത് അമേരിക്കയിലെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.

പുഴ കേരളത്തില്‍ നിന്നും പതുക്കെ പുറത്തോട്ട് ഒഴുകുകയാണ്. ആ ഒഴുക്കിന്റെ കൂടെ, ആ ഒഴുക്കിനെ സുഗമമാക്കാന്‍, എന്റെ എല്ലാ മലയാളി സുഹൃത്തുക്കളും സഹായിക്കണമെന്നും രാമസിംഹന്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് മുപ്പത്തി ഒന്നിന് പുഴ മുതല്‍ പുഴ വരെ നോര്‍ത്ത് അമേരിക്കയില്‍ റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററും രാമസിംഹന്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, നാലാം വാരത്തിലേക്കാണ് രാമസിംഹന്റെ ചിത്രം കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ഗോവയിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. 1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയായിരുന്നു രാമസിംഹന്‍ തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയില്‍ നിന്നും പിന്മാറിയിരുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ