'ദുല്‍ഖര്‍ ഇഷ്ടനടന്‍, ബാംഗ്ലൂര്‍ ഡെയ്‌സും ഓകെ കണ്‍മണിയും കണ്ടിട്ടുണ്ട്'; പി.വി സിന്ധുവിന്റെ വാക്കുകള്‍

ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു കേരളത്തില്‍ എത്തിയപ്പോഴുള്ള ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമകള്‍ കാണാറുണ്ടെന്നും ദുല്‍ഖര്‍ സല്‍മാനെയാണ് ഇഷ്ടം എന്നാണ് സിന്ധു പറഞ്ഞത്.

ബാംഗ്ലൂര്‍ ഡെയ്സ് കണ്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ തന്നെ ഓകെ കണ്‍മണി എന്ന ചിത്രവും കണ്ടിട്ടുണ്ട് എന്നാണ് സിന്ധു പറയുന്നത്. മൂന്നാം സ്ഥാനത്തിനുള്ള മുഖാമുഖത്തില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയെ 21-13, 21-15 എന്ന സ്‌കോറിന് മറികടന്ന് ആയിരുന്നു സിന്ധുവിന്റെ വെങ്കലനേട്ടം.

ജയത്തോടെ ഒളിമ്പിക്സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായും സിന്ധു മാറി. 2016 റിയോ ഒളിമ്പിക്സില്‍ സിന്ധു വെള്ളി സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡലെന്ന അപൂര്‍വ്വതയും സിന്ധുവിനെ തേടിയെത്തി.

ഇതോടെ ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം രണ്ടായി ഉയര്‍ന്നു. സെമിയിലെന്ന പോലെ വെങ്കല മെഡല്‍ പോരിലും ആദ്യം മുന്നിലെത്തിയത് സിന്ധു ആയിരുന്നു. ബിങ് ജിയാവോയുടെ മേല്‍ 4-0ന്റെ മുന്‍തൂക്കം സിന്ധു പിടിച്ചെടുത്തു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ബിങ് ജിയാവോ ആറില്‍ അഞ്ച് പോയിന്റും പോക്കറ്റിലാക്കി 5-5ന് ഒപ്പമെത്തി.

എങ്കിലും മികച്ച സ്മാഷുകള്‍ ഉതിര്‍ത്ത സിന്ധു 11-8ന്റെ ആധിപത്യം സ്വന്തമാക്കി. പിന്നീട് 15-9, 18-11 എന്ന നിലയിലേക്ക് ലീഡ് ഉയര്‍ത്തിയ സിന്ധു സ്മാഷുകളിലൂടെയും മികച്ച പ്രതിരോധത്തിലൂടെയും ഒന്നാം ഗെയിം ഉറപ്പിച്ചു (2113). രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ തന്നെ സിന്ധു 4-1ന് മുന്നില്‍ക്കയറി. ഉശിരന്‍ ക്രോസ് കോര്‍ട്ട് റിട്ടേണുകളിലൂടെ പിന്നീട് ലീഡ് 8-5 എന്നതിലേക്കെത്തിച്ചു.

ഇടവേളയ്ക്കു പിരിയുമ്പോള്‍ മൂന്ന് പോയിന്റുകള്‍ക്കു മുന്നിലെത്തി സിന്ധു (118). ബിങ് ജിയാവോയുടെ ഷോട്ട് പിഴച്ചപ്പോള്‍ സിന്ധുവിന്റെ ലീഡ്, 15-11. ബിങ് ജിയാവോയ്ക്ക് ലൈന്‍ ജഡ്ജിങ്ങും പാളിയനേരം സ്‌കോര്‍ 17-14 എന്ന സ്ഥിതിയിലായി. ഒടുവില്‍ അവസാന പോയിന്റുകളില്‍ ഭൂരിഭാഗവും കൈക്കലാക്കി സിന്ധു മെഡലിലേക്ക് കുതിച്ചു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ