ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്കരിച്ച് പിവിആർ.
ഇതോടു കൂടി ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവാസൻ- ധ്യാൻ – പ്രണവ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദൻ – രഞ്ജിത് ശങ്കർ ചിത്രം ജി ഗണേഷ് തുടങ്ങീ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് മുടങ്ങിയിരിക്കുന്നത്.
നിർമ്മാണം പൂർത്തിയാക്കുന്ന മലയാള സിനിമകൾ തിയേറ്റർ ഡിസൈനിൽ മാസ്റ്ററിംഗ് ചെയ്ത് എത്തിച്ചിരുന്നത് യു എഫ് ഒ, ക്യൂബ് തുടങ്ങീ കമ്പനികളായിരുന്നു. എന്നാൽ ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കളുടെ സംഘടന മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു.
കൊച്ചിയിൽ ഇരു സംഘടനകളും ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. പ്രധാനപ്പെട്ട രണ്ട് സിനിമകൾ നാളെ റിലീസ് ചെയ്യാനിരിക്കെ മലയാളം സിനിമ ഇൻഡസ്ട്രിക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന നടപടിയാണ് പിവിആറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.